ലോക് ഡൗൺ കാലഘട്ടത്തിലെ കുട്ടികളുടെ വിരസതയകറ്റാൻ വീടുകളിലേക്ക് വായനാ വസന്തവുമായി സ്കൂൾ അധികൃതർ നേരിട്ടെത്തി.പതാരം എൻഎസ്എൻഎസ് പിഎം യുപി എസിലെ അധ്യാപകരുടേയും മാനേജ്മെന്റിന്റെയും നേതൃത്വത്തിലാണ് ശൂരനാട് തെക്ക്,പള്ളിശേരിക്കൽ പ്രദേശങ്ങളിലെ വിദ്യാർഥികളുടെ വീടുകളിൽ വായനാപുസ്തകങ്ങൾ എത്തിച്ചത്.
ലോക്ഡൗൺ കാലഘട്ടത്തിൽ അവധിക്കാലം വിജ്ഞാന പ്രദവും,വിനോദകരവും,ക്രീയാത്മകവുമാക്കുന്നതിനായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.സ്കൂൾ മാനേജർ ജി നന്ദകുമാർ വീടുകളിൽ നേരിട്ടെത്തി പുസ്തകം കൈമാറി പദ്ധതി ഉത്ഘാടനം ചെയ്തു.സ്കൂൾ പ്രഥമ അധ്യാപിക ജ്യോതി ലക്ഷ്മി, അധ്യാപകരായ വി എസ് അജയകുമാർ, റ്റിഎ സുരേഷ് കുമാർ,ഷഫീസ്,സ്വരാജ് എന്നിവർ നേതൃത്വം നൽകി.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.