പ്രവേശനോത്സവത്തിരക്കില്‍ വിദ്യാലയങ്ങളില്‍.…

Web Desk
Posted on June 06, 2019, 8:48 pm

ബാലരാമപുരം: ബാലരാമപുരം ഉപജില്ലാ തല പ്രവേശനോത്സവം വെങ്ങാനൂര്‍ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. ജില്ലാ പഞ്ചായത്തംഗം എല്‍ ലതകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്കംഗം ഷീലാ ഭദ്രന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജയകുമാരി, പ്രിന്‍സിപ്പല്‍ എന്‍ റാണി, ബിപിഒ എസ്ജി അനീഷ്, വൈസ് പ്രിന്‍സിപ്പല്‍ ബി കെ കല എന്നിവര്‍ പ്രസംഗിച്ചു.

മണ്‍ചെരാതുകളുമായി കുട്ടികള്‍ ക്ലാസ് മുറിയില്‍ പ്രവേശിച്ചു. പ്രവേശനോത്സവഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരം നടന്നു. നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ഹൈസ്‌കൂളില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി ടി ബീനയും ബാലരാമപുരം പുന്നക്കാട് കെവിഎല്‍പിഎസില്‍ പ്രസിഡന്റ് ആര്‍എസ് വസന്തകുമാരിയും കോട്ടുകാലില്‍ പ്രസിഡന്‍റ് സജിയും പള്ളിച്ചല്‍ ഭഗവതി നട സര്‍ക്കാര്‍ യു പി എ സി ല്‍ പ്രസിഡന്‍റ് മല്ലികാ വിജയനും ഉദ്ഘാടനം ചെയ്തു.

കോര്‍പ്പറേഷന്‍ തല പ്രവേശനോത്സവം കിടാരക്കുഴി ഗവ എല്‍പിഎസില്‍ കൗണ്‍സിലര്‍ ഓമന ഉദ്ഘാടനം ചെയ്തു. വിവിധ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.

ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, കോര്‍ഡിനേറ്റര്‍മാരായ എസ്എല്‍ റെജി, വിനീത, വല്‍സല, ട്രെയിനര്‍ പ്രഭ എന്നിവരും പ്രഥമാധ്യാപകരും പി ടി എ പ്രസിഡന്റ് മാരും പങ്കെടുത്തു.

പൂലങ്കാട് സര്‍ക്കാര്‍ എല്‍പിഎസില്‍ കിരീടവും പൂക്കളും മധുര പലഹാരങ്ങളുമായി കുട്ടികളെ സ്വീകരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അംബികാദേവി ഉദ്ഘാടനം ചെയ്തു.

You May Also Like This: