20 April 2024, Saturday

Related news

June 1, 2022
June 1, 2022
June 1, 2022
May 31, 2022
May 31, 2022
February 19, 2022
February 13, 2022
February 12, 2022
February 5, 2022
February 3, 2022

സ്കൂൾ തുറക്കൽ: മാർഗരേഖയായി, പ്രധാന നിർദ്ദേശങ്ങൾ

Janayugom Webdesk
തിരുവനന്തപുരം
October 5, 2021 10:46 pm

നവംബർ ഒന്നിന് സ്കൂൾ തുറക്കാനിരിക്കെ കോവിഡ് പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട പൊതുനിർദ്ദേശങ്ങൾ അടങ്ങുന്ന മാർഗരേഖയായി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് മാർഗരേഖ കൈമാറി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു എന്നിവർ സന്നിഹിതരായിരുന്നു.

 

പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ…

 

സ്കൂളുകൾ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്കൂളുകൾ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളിൽ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവർത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാർഗരേഖ സവിസ്തരം പ്രതിപാദിക്കുന്നു.

 ആദ്യഘട്ടത്തിൽ ക്ലാസുകൾ രാവിലെ മാത്രം. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്കൂളുകളിൽ ബാച്ച് ക്രമീകരണം നിർബന്ധമല്ല.

 ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ സ്കൂളിൽ വരേണ്ടതില്ല.

 സ്കൂളിൽ നേരിട്ട് എത്തിച്ചേരാൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുള്ള

ഡിജിറ്റൽ പഠനരീതി തുടരാം.

 സ്കൂളുകളിൽ രോഗലക്ഷണ പരിശോധന രജിസ്റ്റർ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവർക്ക് സിക്ക് റൂമുകൾ ഒരുക്കുകയും ചെയ്യും.

 പ്രവൃത്തിദിനങ്ങളിൽ എല്ലാ അധ്യാപകരും സ്കൂളിൽ ഹാജരാകണം.

 ക്ലാസുകൾക്ക് നൽകുന്ന ഇന്റർവെൽ, സ്കൂൾ ആരംഭിക്കുന്ന സമയം, സ്കൂൾ വിടുന്ന സമയം, എന്നിവയിൽ വ്യത്യാസങ്ങൾ വരുത്തി കൂട്ടം ചേരൽ ഒഴിവാക്കണം

 എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തിരിക്കണം.

 സ്കൂൾതല ഹെൽപ്പ് ലൈൻ ഏർപ്പെടുത്തണം.

 സ്കൂൾ തലത്തിൽ സ്റ്റാഫ് കൗൺസിൽ, പിടിഎ, ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും യോഗം, വിദ്യാഭ്യാസ ജില്ല, ഉപജില്ലാ പഞ്ചായത്ത് തലങ്ങളിൽ മുന്നൊരുക്കയോഗങ്ങൾ എന്നിവ ചേരണം.

 ജില്ലാതലത്തിൽ ജില്ലാ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് യോഗങ്ങൾ നടത്തണം.

 

Eng­lish Sum­ma­ry: School Open­ing: Guide­lines released

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.