പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച് പ്രവേശനോത്സവം

Web Desk
Posted on June 06, 2019, 8:56 pm
പച്ചടി എന്‍എസ് എല്‍പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം

നെടുങ്കണ്ടം: നെടുങ്കണ്ടം ഉപജില്ല ബ്ലോക്ക് തല പ്രവേശനോത്സവം പച്ചടി ശ്രീനാരായണ എല്‍പി സ്‌കളില്‍ നടന്നു. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചാണ് പ്രവേശനോത്സവം സംഘാടകര്‍ നടത്തിയത്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ക്ക് പകരം ഓല കൊണ്ട് നിര്‍മ്മിച്ച പന്തുകളും പീപ്പികളും നവാഗതകര്‍ക്ക് നല്‍കി. സ്‌കൂള്‍ കുരുത്തോലകള്‍ കൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു. ബാഡ്ജും പേപ്പറില്‍ നിര്‍മ്മിച്ച തലപ്പാവ് തലയില്‍ ധരിക്കാനും കൈകളില്‍ അക്ഷര ദീപങ്ങള്‍ നല്‍കിയുമാണ് പുതിയതായി എത്തിയ കുട്ടികളെ എതിരേറ്റത്. മധുര പലഹാരങ്ങള്‍ക്കും മിഠായികള്‍ക്കും പകരം മാമ്പഴം, ചക്കപ്പഴം, ശര്‍ക്കര, തേങ്ങാപ്പൂള് എന്നിവ ലഭിച്ചത് കുട്ടികള്‍ക്ക് പുതുമയായി.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിര്‍മ്മല നന്ദകുമാര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തംഗം എല്‍സി തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.കെ ബിജു പുളിക്കലേടത്ത് സ്വാഗതവും സ്‌കൂള്‍ മനേജര്‍ സജി പറമ്പത്ത് മുഖ്യപ്രഭാഷണവും, സുനില്‍ പാണംപറമ്പില്‍ കൃതജ്ഞതയും പറഞ്ഞു. യൂണിയന്‍ സെക്രട്ടറി രാജീവ് തുണ്ടിപ്പറമ്പില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ഗീത സാബു എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് ലഭിച്ച കുട്ടികളെ അനുമോദിച്ചു. നെടുങ്കണ്ടം ഉപ വിദ്യാഭ്യാസജില്ല സീനിയര്‍ സൂപ്രണ്ട് എസ് താര, ലേഖ ശ്രീധരന്‍, എം.പി ഷാജി, ഡെയ്‌സി ആന്റോ തുടങ്ങിയവര്‍ പ്രവേശനോത്സവത്തിന് നേത്യത്വം നല്‍കി.

You May Also Like This: