സവർക്കറുടെ മുഖചിത്രമുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു: സ്കൂൾ പ്രിൻസിപ്പാളിനെതിരെ നടപടി

Web Desk

ഭോപ്പാല്‍

Posted on January 16, 2020, 5:50 pm

സവര്‍ക്കറുടെ കവര്‍ ചിത്രം ഉള്‍പ്പെടുത്തിയ നോട്ട്ബുക്കുകള്‍ വിദ്യാര്‍ത്ഥികര്‍ക്ക് സൗജന്യമായി വിതരണം ചെയ്ത സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ മല്‍വാസയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് ബുക്ക് വിതരണം നടന്നത്. സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെ പ്രിന്‍സിപ്പാളിന് നോട്ടീസ് നല്‍കിയിരുന്നുവെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.സി ശര്‍മ്മ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് ഓഫീസര്‍ വ്യക്തമാക്കി.
പ്രിന്‍സിപ്പാൾ ആര്‍.എന്‍ കേരവതിനെ സസ്‌പെന്റു ചെയ്തുകൊണ്ട് ചൊവ്വാഴ്ച രാത്രിയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രണ്ടു മാസം മുന്‍പാണ് പ്രിന്‍സിപ്പല്‍ തന്റെ ഹൈസ്‌കൂളില്‍ വീര്‍ സവര്‍ക്കര്‍ മഞ്ച് എന്ന സംഘടന വഴി ബുക്കുകള്‍ സൗജന്യമായി വിതരണം ചെയ്തത്. വീര്‍ സവര്‍ക്കറുടെ മുഖചിത്രമാണ് ബുക്കിന്റെ കവര്‍ പേജില്‍ നല്‍കിയിരുന്നത്.
പ്രിന്‍സിപ്പാളിനെതിരായ നടപടിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബി.ജെ.പി മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തി. കമല്‍നാഥ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയായാണെന്ന് ചൗഹാന്‍ ആരോപിച്ചു. എന്നാല്‍ അച്ചടക്ക നടപടിയുടെ ഭാഗമാണിതെന്നാണ് സർക്കാർ നിലപാട്.

Eng­lish sum­ma­ry: School prin­ci­pal sus­pend­ed for dis­trib­ut­ing text book with cov­er image of Savarkar

you may also like this video