കോട്ടയം: കോട്ടയത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം. സംഭവത്തിൽ മരങ്ങാട്ട് പള്ളിയിലെ ഒരു റസിഡന്‍ഷ്യല്‍ സ്കൂളിലെ ജീവനക്കാരനെ പോക്സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു . പ്രതിയെ അറസ്റ്റ് ചെയ്തു എങ്കിലും പരാതി ഒളിപ്പിച്ച സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥിയുടെ കുടുംബം.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായത്. സ്കൂളിലെ ജീനക്കാരനായ പാലാ സ്വദേശി ആകാശ് നാല് തവണ ലൈംഗിക ചൂഷണം നടത്തിയെന്നാണ് കുട്ടിയുടെ മൊഴി. വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠിക്കുന്ന സ്കൂളില്‍ കുട്ടിയുടെ മേല്‍നോട്ടം ഈ ജീവനക്കാരനായിരുന്നു. ഇതിനിടെയിലാണ് സംഭവം ഉണ്ടായത്. കഴിഞ്ഞമാസം 13 മുതല്‍ പലതവണ പരാതി പറഞ്ഞെങ്കിലും പൊലീസില്‍ അറിയിക്കാതെ പരാതി സ്കൂള്‍ അധികൃതര്‍ മുക്കി എന്നാണ് ആക്ഷേപം.
പിന്നീട് വിദ്യാര്‍ത്ഥി രഹസ്യമൊഴി നല്‍കിയതോടെയാണ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡിംസബര്‍ 2 ന് അറസ്റ്റിലായ ആകാശ് ഇപ്പോള്‍ റിമാന്‍റിലാണ്. സ്കൂളിലെ സെക്യൂരി ജീവനക്കാരനോടാണ് കുട്ടി ആദ്യമായി ഈ വിവരം പറഞ്ഞത്. പ്രിൻസിപ്പാളിനോട് സെക്യൂരി ഇക്കാര്യം പറഞ്ഞെങ്കിലും ഭീഷണിപ്പെടുത്തി ഇയാളെ സ്കൂളില്‍ നിന്ന് പുറത്താക്കിയെന്നും ആരോപണമുണ്ട്. എന്നാല്‍ പരാതി മൂടിവെക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ജീവനക്കാരനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.