June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച്‌ വീണ് മൂന്നാം ക്ലാസുകാരന്‍ മരിച്ചു

By Janayugom Webdesk
February 4, 2020

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച്‌ വീണ് മൂന്നാം ക്ലാസുകാരന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ കുറുവ എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഫര്‍സീന്‍ അഹമ്മദ് (ഒന്‍പത്) ആണ് മരിച്ചത്. കക്കാട് ഷാനവാസ്- പഞ്ചളി ഷമീമ ദമ്പതികളുടെ മകനാണ് ഫര്‍സീന്‍ അഹമ്മദ്. ഇതേ സ്‌കൂളിലെ അധ്യാപികയാണ് മാതാവ് ഷമീമ. ചൊവ്വാഴ്ച രാവിലെയാണ് ദുരന്തം നടന്നത്.

രാവിലെ സ്‌കൂളിലേക്ക് വരുമ്പോഴാണ് അപകടം. ബസിനകത്ത് വിദ്യാര്‍ത്ഥികള്‍ തിക്കിത്തിരക്കിയിരുന്നു. ബസിന് ഒരു വാതില്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബസില്‍ അധ്യാപകരോ മറ്റ് ജീവനക്കാരോ കയറാറില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടിയുടെ മൃതദേഹം മലപ്പുറം ജില്ലയിലെ കോട്ടപ്പടി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Eng­lish sum­ma­ry: school stu­dent acci­dent death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.