പടിഞ്ഞാറൻ കെനിയയിലെ പ്രൈമറി സ്കൂളിൽ കുട്ടികൾ സ്കൂൾ വിട്ടുപോകുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 14 കുട്ടികൾ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
തലസ്ഥാനമായ നെയ്റോബിയുടെ വടക്കുപടിഞ്ഞാറുള്ള കകമെഗ പ്രൈമറി സ്കൂളിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് ദുരന്തമുണ്ടായത്. തിക്കും തിരക്കും ഉണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കകമെഗ പോലീസ് കമാൻഡർ ഡേവിഡ് കബേന പറഞ്ഞു. മൂന്നുനിലയുള്ള സ്കൂൾ കെട്ടിടത്തിൻറെ ഇടുങ്ങിയ കോണിപ്പടിയിലൂടെ കുട്ടികൾ തിരക്കുകൂട്ടി ഇറങ്ങിവന്നതാകാം ദുരന്തത്തിന് ഇടയാക്കിയതെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
English summary:school student death in kenya
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.