June 6, 2023 Tuesday

Related news

June 6, 2023
June 6, 2023
June 6, 2023
June 4, 2023
June 2, 2023
June 2, 2023
June 2, 2023
June 1, 2023
June 1, 2023
June 1, 2023

കേന്ദ്രീയ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ തലയിൽ ഫാൻ പൊട്ടിവീണു

Janayugom Webdesk
December 10, 2019 8:35 am

കോട്ടയം: ക്ലാസ് നടക്കുന്നതിനിടെ വിദ്യാർഥിയുടെ തലയിലേക്ക് ഫാൻ പൊട്ടിവീണു. തലയോട് പുറത്തു കാണുന്ന മുറിവുമായി വിദ്യാർഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടവാതൂർ റബർ ബോർഡ് കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയും പുതുപ്പള്ളി വെട്ടത്തുകവല സ്വദേശിയുമായ വിനോദിന്റെ മകൻ രോഹിത് വിനോദിന്റെ (11) തലയിലാണു ക്ലാസിലെ ഫാൻ പൊട്ടി വീണത്. 3 വർഷം മുൻപ് പണിത കെട്ടിടത്തിലെ ഫാനാണ് സാങ്കേതിക പ്രശ്നം മൂലം താഴെ വീണതെന്ന് പ്രഥമാധ്യാപകൻ പറഞ്ഞു.

you may also like this video

അപകടം സംഭവിച്ച ഉടനെ സ്കൂൾ അധികൃതർ കുട്ടിയെ ഉടൻ തന്നെ സ്കൂളിലെ നഴ്സിങ് ഹോമിലെത്തിച്ചു. തുടർന്നു മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ തലയിൽ 6 സ്റ്റിച്ചുകളുണ്ട്. ഇന്നലെ ഉച്ചയോടെ 5എ ക്ലാസിലായിരുന്നു സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കെ, ഫാനിന്റെ മോട്ടർ വരുന്ന ഭാഗത്തെ സ്ക്രൂ അഴിഞ്ഞ് ഫാൻ താഴേക്കു വീഴുകയായിരുന്നെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. തലയിൽ ഭാരം വീണതിനാൽ സിടി സ്കാൻ പരിശോധനയും നടത്തിയിരുന്നു. സംഭവത്തിൽ പരാതിയില്ലെന്നു മാതാപിതാക്കൾ പറഞ്ഞു.

രോഹിത്തിനൊപ്പം ഇരുന്ന കുട്ടി അൽപം മുൻപ് എഴുന്നേറ്റ് അധ്യാപികയുടെ അടുത്തേക്കു പോയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വിദ്യാർഥിക്കൊപ്പം ആശുപത്രിയിൽ പോയിരുന്നു എന്നും കുട്ടി സുരക്ഷിതനാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അധ്യാപകർ മടങ്ങിയതെന്നും രക്ഷിതാക്കൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.