Web Desk

തിരുവനന്തപുരം

August 20, 2020, 9:46 am

പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കില്ല; സ്ഥിതി പഠിക്കാൻ സമിതി

Janayugom Online

പൊതുവിദ്യാലയങ്ങളിലെ പാഠഭാഗങ്ങള്‍ കോവിഡ് മഹാമാരി പശ്ചാത്തലത്തില്‍ വെട്ടിക്കുറയ്ക്കേണ്ടതില്ലെന്ന് സ്കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. സിലബസ് ചുരുക്കാതെ തന്നെ പരിമിത സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ മുഴുവൻ എങ്ങനെ വിദ്യാര്‍ത്ഥികളിലെത്തിക്കാമെന്നതും സ്കൂള്‍ തുറക്കുമ്പോള്‍ എങ്ങനെ അധ്യായനം സാധ്യമാക്കാമെന്നതടക്കമുളള കാര്യങ്ങള്‍ പഠിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു.

രണ്ടാഴ്‌ചയ്‌ക്കകം ഇക്കാര്യങ്ങൾ പഠിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കണം. കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ നിർദേശം ലഭിച്ചാലേ സ്‌കൂളുകൾ തുറക്കൂ. നിലവിൽ രാജ്യത്തിനാകെ മാതൃകയായി തുടരുന്ന ഫസ്‌റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ കൂടുതൽ സമഗ്രമാക്കി തുടരും. എല്ലാ വിഷയങ്ങളുടെയും കൂടുതൽ ക്ലാസുകൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കും. പിന്നോക്ക മേഖലകളിലെ കുട്ടികൾക്ക്‌ ഡിജിറ്റൽ പഠനവിഭവങ്ങൾ ലഭ്യമാകുന്നുണ്ടെന്ന്‌ ഉറപ്പാക്കും.

ENGLISH SUMMARY: school syl­labus will not cut down

YOU MAY ALSO LIKE THIS VIDEO