June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

അധ്യാപികയെ കയര്‍ കെട്ടി വലിച്ചിഴച്ച സംഭവം: വിശദീകരണം ആവശ്യപ്പെട്ട് കോടതി

By Janayugom Webdesk
February 4, 2020

അധ്യാപികയെ കയര്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈകോടതി. എത്രയും പെട്ടെന്ന് സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌റ്റേറ്റ് ലീഗല്‍ എയിഡ് സര്‍വ്വീസിനോട് കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതി അഭിഭാഷകനായ രബിശങ്കര്‍ ചതോപാധ്യായ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സ്‌റ്റേറ്റ് ലീഡര്‍ എയിഡ് സര്‍വ്വീസ് അധികൃതരോട് സംഭവത്തെക്കുറിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു. മജിസ്‌ട്രേറ്റിന് സ്വമേധയാ കേസെടുക്കാന്‍ അധികാരം നല്‍കുന്ന വകുപ്പാണ് അക്രമികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനജ്പുറില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. റോഡ് നിര്‍മാണത്തിനായി സ്ഥലമേറ്റെടുക്കാന്‍ എത്തിയ പഞ്ചായത്ത് അധികൃതരെയും നിര്‍മാണ തൊഴിലാളികളെയും തടഞ്ഞതിനാണ് അധ്യാപിക സ്മൃതികോനയെ മര്‍ദ്ദിച്ചത്.

പഞ്ചായത്ത് അധികൃതരും തൊഴിലാളികളും എത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ അധ്യാപിക ഇവരെ തടയുകയായിരുന്നു. റോഡ് നിര്‍മാണത്തിനായി തങ്ങളുടെ സ്ഥലം വിട്ടുകൊടുക്കില്ലെന്ന് യുവതി പ്രതിഷേധിച്ചു. എന്നാല്‍ ഇതില്‍ പ്രകോപിതരായ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍ അമല്‍ സര്‍ക്കാറിന്റെ നേതൃത്വത്തിലുളള സംഘം ഇവരെ മര്‍ദിക്കുകയും കാലുകള്‍ കയര്‍ ഉപയോഗിച്ച് ബന്ധിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ കൈകളില്‍ പിടിച്ച് റോഡിലൂടെ വലിച്ച് നീക്കി.

അതേസമയം സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സ്മൃതികോനയുടെ മൂത്ത സഹോദരി സോമ ദാസും പ്രതിഷേധിച്ചു. ഇവരേയും സംഘം ഉപദ്രവിക്കുകയും നിലത്തേക്ക് തള്ളിയിടുകയും വലിച്ചിഴക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ സ്മൃതികോനയെയും സോമ ദാസിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് സ്മൃതികോന ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ അമലാണ് അക്രമത്തിന് ആഹ്വാനം നല്‍കിയതെന്ന് ഇവര്‍ പരാതിയില്‍ വ്യക്തമാക്കി. സ്ത്രീകളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അമല്‍ സര്‍ക്കാരിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം പ്രതികളായ അഞ്ച് പേരില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: school teacher tied dragged and beat­en issue, High Court seeks report

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.