കൊല്‍ക്കത്തയില്‍ അധ്യാപികയെ കയറുകൊണ്ട് കെട്ടി റോഡിലൂടെ വലിച്ചിഴച്ചു മര്‍ദ്ദിച്ചു. പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനജ്പുറിലാണ് സംഭവം. റോഡ് നിര്‍മാണത്തിനായി സ്ഥലമേറ്റെടുക്കാന്‍ എത്തിയ പഞ്ചായത്ത് അധികൃതരെയും നിര്‍മാണ തൊഴിലാളികളെയും തടഞ്ഞതിനാണ് അധ്യാപിക സ്മൃതികോനയെ മര്‍ദ്ദിച്ചത്. ദിനജ്പുറിലെ ഫാത നഗര്‍ ഗ്രാമത്തിലെ റോഡ് നിര്‍മാണത്തിന് എത്തിയവരെ തടഞ്ഞതിനാണ് അധ്യാപികയെ മര്‍ദ്ദിച്ചത്.
പഞ്ചായത്ത് അധികൃതരും തൊഴിലാളികളും എത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ അധ്യാപിക ഇവരെ തടയുകയായിരുന്നു. റോഡ് നിര്‍മാണത്തിനായി തങ്ങളുടെ സ്ഥലം വിട്ടുകൊടുക്കില്ലെന്ന് യുവതി പ്രതിഷേധിച്ചു. എന്നാല്‍ ഇതില്‍ പ്രകോപിതരായ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍ അമല്‍ സര്‍ക്കാറിന്റെ നേതൃത്വത്തിലുളള സംഘം ഇവരെ മര്‍ദിക്കുകയും കാലുകള്‍ കയര്‍ ഉപയോഗിച്ച് ബന്ധിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ കൈകളില്‍ പിടിച്ച് റോഡിലൂടെ വലിച്ച് നീക്കി.
അതേസമയം സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സ്മൃതികോനയുടെ മൂത്ത സഹോദരി സോമ ദാസും പ്രതിഷേധിച്ചു. ഇവരേയും സംഘം ഉപദ്രവിക്കുകയും നിലത്തേക്ക് തള്ളിയിടുകയും വലിച്ചിഴക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ സ്മൃതികോനയെയും സോമ ദാസിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് സ്മൃതികോന ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ അമലാണ് അക്രമത്തിന് ആഹ്വാനം നല്‍കിയതെന്ന് ഇവര്‍ പരാതിയില്‍ വ്യക്തമാക്കി.
English Summary: school teacher tied, dragged and beaten
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.