Web Desk

നെടുങ്കണ്ടം

December 24, 2020, 8:00 pm

ഒറ്റ ദിവസം കൊണ്ട് മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വീടുകളില്‍ കേക്ക് എത്തിച്ച് സ്‌കൂള്‍ അദ്ധ്യാപകര്‍

Janayugom Online
രാമക്കല്‍മേട് സെക്രട്ട് ഹാര്‍ട്ട് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയ്ക്ക് അദ്ധ്യാപകര്‍ വീട്ടില്‍ എത്തി കേക്ക് കൈമാറുന്നു.

മുഴുവന്‍ കുട്ടികള്‍ക്കും കേക്കുകള്‍ വീട്ടിലെത്തിച്ച് ക്രിസ്തുമസ് വിരുന്നൊരുക്കി രാമക്കല്‍മേട് സെക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍. ക്രിസ്മസിന്റെ തലേദിവസം എല്ലാ കുട്ടികളുടേയും വീടുകളില്‍ ഒറ്റ ദിവസം കൊണ്ടാണ് കേക്കുകള്‍ എത്തിച്ച് നല്‍കിയത്. ഇവിടെ പഠിക്കുന്ന 449 കുട്ടികളാണ് പഠിക്കുന്നത്. അദ്ധ്യാപകര്‍ പിടിഎ ഭാരവാഹികള്‍ അടങ്ങുന്ന 20 ടീമുകളായി തിരിഞ്ഞാണ് ഒറ്റ ദിവസം കൊണ്ട് ക്രിസ്മസ് പുതുവത്സര കേക്കുകള്‍ എത്തിച്ച് നല്‍കിയത്.

അദ്ധ്യാപകരും അനദ്ധ്യപകരും ചേര്‍ന്നാണ് കേക്ക് വാങ്ങുന്നതിനായി വന്ന ചിലവുകള്‍ മുഴുവന്‍ വഹിച്ചത്. കോവിഡ് കാലമായതോടെ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരില്‍ കണ്ട് വിശേഷങ്ങള്‍ അറിയുവാനും ആശംസകള്‍ നേരുവാനും കൂടിയാണ് എല്ലാവരുടേയും വീടുകളില്‍ എത്തിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. സ്‌കൂള്‍ മാനേജര്‍ ഫാ. ടിനു തോമസ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജയ മൈക്കിള്‍ എന്നിവരുടെ നേത്യത്വത്തിലാണ് കേക്ക് വിതരണം നടത്തിയത്. 

ENGLISH SUMMARY:School teach­ers deliv­er the cake to the homes of all students
You may also like this video