അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. പുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ നിർവഹിച്ചു. ഒന്നാം വാല്യത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്. അടുത്ത അധ്യയന വർഷം ആരംഭിക്കാൻ മാസങ്ങൾ ആവേശിക്കേയാണ് സ്കൂളുകളിലേക്കുള്ള പാഠപുസ്തങ്ങളുടെ വിതരണം ആരംഭിച്ചിരിക്കുന്നത്.
മൂന്ന് കോടി ഇരുപത്തിയൊൻപതു ലക്ഷം പുസ്തകങ്ങൾ ഒന്നാം വാല്യത്തിൽ പെട്ടതാണ് . ഇതിൽ ഒരു കോടി അറുപത്തിയഞ്ചു ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. മാർച്ച് ആദ്യവാരം തന്നെ പുസ്തങ്ങൾ സ്കൂളുകളിലെത്തും. ഏപ്രിൽ പതിനഞ്ചിനു മുൻപ് വിതരണം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലുവ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥി ശ്രീഹരിക്കും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അശ്വനിക്കും പുസ്തകങ്ങൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. കെ ബി പി എസിന്റെ 40-ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്പെഷ്യൽ പോസ്റ്റൽ കവറിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. തപാൽ വകുപ്പ് സെൻട്രൽ റീജണൽ ഡയറക്ടർ ആർ ജോസഫ്. രാഹുൽ പോസ്റ്റൽ കവർ ഏറ്റു വാങ്ങി. ചടങ്ങിൽ കെ ബി പി എസ് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ഡോ. സൂര്യ തങ്കപ്പൻ, ജില്ലാ കളക്ടർ എസ് സുഹാസ്, ഹൈബി ഈഡൻ എം പി, എംഎൽഎ മാരായ പി ടി തോമസ്, എൽദോസ് കുന്നപ്പിള്ളി, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ ഉഷ പ്രവീൺ എന്നിവർ പങ്കെടുത്തു.
ENGLISH SUMMARY: School text ready for next year
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.