കൈത്തറി മേഖലയ്ക്ക് പുത്തൻ ഉണർവ് പകർന്ന് സംസ്ഥാന സർക്കാരിന്റെ സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതല്‍ ഏഴ് വരെ ക്ലാസുകളിലുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി രണ്ടു ജോഡി കൈത്തറി സ്കൂള്‍ യൂണിഫോം സര്‍ക്കാര്‍ നല്കി വരുന്നുണ്ട്. കൈത്തറി മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതി 2017–18 വര്‍ഷത്തിലാണ് ആരംഭിച്ചത്.
കേരളത്തിലെ കൈത്തറി മേഖലയിലെ പരമ്പരാഗത തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിനും, മെച്ചപ്പെട്ട കൂലി ഉറപ്പു വരുത്തുന്നതിനുമായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുളളത്. വിദ്യാര്‍ത്ഥികളില്‍ കൈത്തറി ഒരു ശീലമാകാനും ഇത് കാരണമായി.
നാല് വര്‍ഷം കൊണ്ട് 124 ലക്ഷം മീറ്റര്‍ തുണിയാണ് സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതികള്‍ക്കായി നെയ്തെടുത്തത്. 2017–18 വര്‍ഷം 2,689 സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളിലുള്ള 2.2 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 9.6 ലക്ഷം മീറ്റര്‍ യൂണിഫോം തുണി വിതരണം ചെയ്തു. 2018–19 വര്‍ഷം 3,578 സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നുമുതല്‍ ഏഴ് വരെ ക്ലാസുകളിലെ 4.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 23 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്തത്. 2019- 20 വര്‍ഷം സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെയും, എയ്ഡഡ് മേഖലയിലെ ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലെയും 8.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 41.56 ലക്ഷം മീറ്റര്‍ യൂണിഫോം തുണിയും വിതരണം ചെയ്തു. അടുത്ത അധ്യയന വര്‍ഷത്തിലേക്കായി 42 ലക്ഷം മീറ്റര്‍ യൂണിഫോം തുണികള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്.
5,900‑ത്തോളം നെയ്ത്ത് തൊഴിലാളികള്‍ക്ക് നേരിട്ടും 2,000‑ത്തോളം തൊഴിലാളികള്‍ക്ക് അനുബന്ധമേഖലയിലും തൊഴില്‍ നല്കാന് സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതിയിലൂടെ സാധിച്ചു.
English summary: School uniform project helped handloom industry
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.