24 April 2024, Wednesday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023
December 20, 2023

വിദ്യാലയങ്ങള്‍ ഇന്ന് ഉണരും

Janayugom Webdesk
തിരുവനന്തപുരം
November 1, 2021 8:23 am

സംസ്ഥാനത്ത് കോവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷമായി അടഞ്ഞു കിടക്കുന്ന വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. ഒന്നു മുതൽ ഏഴു വരെയും 10, 12 ക്ലാസുകളിലുമായുള്ള കുട്ടികൾ ആദ്യ ദിനമെത്തും.
കോവിഡിനെ തുടർന്ന്‌ വീടുകളിൽ മാസങ്ങളായി ഓണ്‍ലൈന്‍ ക്ലാസുകളുമായി കഴിഞ്ഞ കുട്ടികള്‍ എത്തുന്നതോടെ വിദ്യാലയങ്ങള്‍ ഉണരും. ഒന്നര വര്‍ഷമായി സ്കൂള്‍ പഠനമില്ലാത്തതിനാല്‍ രണ്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികളും ഒന്നാം ക്ലാസുകാരെപ്പോലെ ആദ്യമായാണ് ഇത്തവണ സ്കൂളിലെത്തുന്നത്.
ഉച്ചവരെയേ ക്ലാസുകളുള്ളൂ. മുഴുവൻ ക്ലാസുകളിലുമായി മൂന്ന്‌ ലക്ഷത്തോളം കുട്ടികൾ അധികമായെത്തുന്നുണ്ടെന്നാണ്‌ പ്രാഥമിക കണക്ക്‌. നവംബർ 15ന്‌ എട്ട്‌, ഒമ്പത്‌ ക്ലാസുകൾകൂടി തുറന്ന്‌ ഒരാഴ്‌ചയ്‌ക്കകം അന്തിമ കണക്ക്‌ ലഭ്യമാകും. ഇത്തവണ ഒന്നാം ക്ലാസിൽ മുൻ വർഷങ്ങളിലേക്കാൾ 27,000 കുട്ടികൾ അധികമായും ചേർന്നിട്ടുണ്ട്‌.
സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺ ഹിൽ യുപി സ്കൂളിൽ രാവിലെ 8.30 ന് നടക്കും. അതത് സ്ഥലങ്ങളിലെ നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് മറ്റ് സ്ക്കൂളുകളില്‍ പ്രവേശനോത്സവം നടത്തും. മഴക്കെടുതി ശക്തമായ ചിലയിടങ്ങളില്‍ സ്കൂളുകള്‍ ഇന്ന് തുറക്കില്ല.
രക്ഷിതാക്കളുടെ ഇഷ്ട പ്രകാരമേ കുട്ടികളെ സ്‌കൂളുകളിലേക്ക്‌ അയക്കേണ്ടതുള്ളൂ. ആദ്യ രണ്ടാഴ്ച ഹാജർ രേഖപ്പെടുത്തില്ല. ഗൗരവത്തോടെയുള്ള പഠനവും ഇല്ല. വിദ്യാർത്ഥികളെ തെർമൽ സ്‌കാനറുകൾ ഉപയോഗിച്ച്‌ പരിശോധിക്കും. എല്ലാ ക്ലാസുകൾക്ക്‌ മുന്നിലും ബക്കറ്റിൽ വെള്ളവും സോപ്പും ഉണ്ടാകും. ഉച്ചഭക്ഷണത്തിനും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്‌. ഒരു ഡോസ്‌ വാക്‌സിൻ പോലും എടുക്കാത്ത അധ്യാപകർക്ക്‌ സ്‌കൂളുകളിലേക്ക്‌ പ്രവേശനമില്ല. അവർക്ക്‌ ഉച്ചയ്‌ക്ക്‌ ശേഷം കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസുമായി സഹകരിക്കാം.

ENGLISH SUMMARY: school will be reopened on today

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.