നടുറോഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ കൂട്ടത്തല്ല്. ബംഗളൂരുവിലാണ് യുണിഫോം ധരിച്ച് വിദ്യര്‍ത്ഥികള്‍ രണ്ട് സംഘമായി നിന്ന് അടിപിടി കൂടിയത്. യുണിഫോം ധരിച്ച വിദ്യാര്‍ത്ഥിനികള്‍ കൈയില്‍ കരുതിയ ബേസ്‌ബോള്‍ ബാറ്റും അക്രമത്തിനായി ഉപയോഗിച്ചിരുന്നു. സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ പെണ്‍കുട്ടികളുടെ കൂട്ടത്തല്ല് നാടെല്ലാം അറിഞ്ഞു.
പരസ്പരം അടിക്കുകയും, ഇടിക്കുകയും, മുടിക്ക് പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. കമ്പിയോട് ചേര്‍ത്ത് മുഖം ഒരയ്ക്കുകയും, പടിക്കെട്ടില്‍ നിന്ന് തള്ളിയിടുകയും, മൂക്കിന് ഇടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തു. അല്‍പ്പനേരം വാക്ക് തകര്‍ക്കമായി തുടങ്ങിയ കലഹം പൊടുന്നനെ അടിയില്‍ വഴിവെച്ചത്. കൂട്ടത്തിലേക്ക് കയറിവന്ന പെണ്‍കുട്ടി ബാറ്റ് തട്ടിപ്പറിച്ചതോടെയാണ് കലഹം അടിയില്‍ കലാശിച്ചു.
അതേസമയം ഇരുകൂട്ടര്‍ക്കുമിടയില്‍ ഒരു കാമുകനെ ചൊല്ലിയാണ് തര്‍ക്കമെന്നും വിവരമുണ്ട്. കാമുകനായ ആണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയോടൊപ്പം നടന്നതാണ് കലഹത്തിന് കാരണമെന്നും പറയുന്നുണ്ട്. സ്കൂള്‍ അധികൃതര്‍ സംഭവത്തില്‍ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. ഇവര്‍ക്കെതിരെ പൊലീസിലും പരാതികള്‍ ലഭിച്ചിട്ടില്ല.
An incident of girl students’ of a reputed school in #Bengaluru indulging in street fighting in full public view went viral on Wednesday. pic.twitter.com/JtdQVcbSzH
— IANS (@ians_india) May 18, 2022
English Summary:Schoolgirls quarrel over the name of boyfriend; Video goes viral
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.