കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ട മഹരാഷ്ട്രയിലെ സ്കൂളുകളും ക്ഷേത്രങ്ങളും ഉടന്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ദീപവലിക്ക് ശേഷം ക്ഷേത്രങ്ങള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കും. ഒമ്പത് മുതല്‍ 12 ാം ക്ലസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂളുകള്‍ ദീപവലിക്ക് ശേഷം തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുതിര്‍ന്ന പൗരന്മാര് കൂടുതലായി എത്താന്‍ സാധ്യതയുള്ള ഇടമാണ് ക്ഷേത്രങ്ങള്‍. പ്രായം കൂടുതല്‍ ഉള്ളതിനാല്‍ തന്നെ കോവിഡ് ബാധയേള്ക്കാനും സാധ്യത കൂടുതലാണ്. മാസ്ക് ധരിക്കുക , സാമൂഹിക അകലം പാലിക്കുക ഉള്‍പ്പടെയുള്ള കോവിഡ് മാനദണ്ഢങ്ങള്‍ നടപ്പിലാക്കി തിരക്ക് ഉണ്ടാകുന്നത് കര്‍ശനമായി നിയന്ത്രിക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
English summary: schools and temples in Maharashtra
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.