കോവിഡ് വാക്സിന് ലഭ്യമാകുന്നത് വരെ ഡല്‍ഹിയില്‍ സ്കൂള്‍ തുറക്കാന്‍ സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്. സ്കൂള്‍ തുറക്കുന്നത് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ല. കോവിഡ് വാക്സിന് ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും രോഗവ്യാപനം പൂര്‍ണ നിയന്ത്രണത്തിലാകാതെ സ്കൂള്‍ തുറക്കുന്നത് പരിഗണിക്കില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബുധനാഴ്ച ഡല്‍ഹിയില്‍ അയ്യായിരത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ പത്ത് ദിവസമായി 100 ലധികം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയില്‍ കോവിഡ് വ്യാപനം നിലവിലെ രീതിയില്‍ തുടരുകയാണെങ്കില്‍ പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ എത്തും. വരും ദിവസങ്ങളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും. പുതുതായി 843 ഐസിയൂ ബെഡുകള്‍ തയ്യാറാക്കിയെന്നും മന്ത്രി വ്യക്തമാക്കി.
English summary; schools in Delhi remain closed
You may also like this video: