26 March 2024, Tuesday

Related news

March 24, 2024
March 19, 2024
February 24, 2024
February 21, 2024
February 15, 2024
February 14, 2024
February 13, 2024
February 1, 2024
January 19, 2024
January 15, 2024

ഗുജറാത്തിൽ സ്‌കൂളുകൾ നാളെ മുതൽ തുറക്കും

Janayugom Webdesk
ഗാന്ധിനഗര്‍
February 6, 2022 8:34 pm

ഗുജറാത്തിൽ സ്‌കൂളുകൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളാണ് നാളെ തുറക്കുന്നത്. രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഗുജറാത്തിലെ സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ഓൺലൈൻ ക്ലാസുകള്‍ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സ്‌കൂളുകളിലെത്താൻ താൽപര്യമില്ലാത്തവർക്ക് ഓൺലൈൻ ക്ലാസുകളിൽ തുടരാം. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് സ്‌കൂളുകൾ തുറക്കാൻ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി യോഗം തീരുമാനിച്ചത്. സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജ്യർ അനുസരിച്ചാണ് ഓഫ്‌ലൈൻ ക്ലാസുകൾ നടത്തേണ്ടതെന്ന് വിദ്യാഭ്യാസമന്ത്രി ജിതു വഗാനി അറിയിച്ചു.

ENGLISH SUMMARY:Schools in Gujarat will reopens
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.