അര്‍ബുദം നേരത്തെ കണ്ടെത്തുന്നതിന് പുതിയ സങ്കേതം വികസിപ്പിച്ച് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍

Web Desk
Posted on August 20, 2019, 12:48 pm

ന്യൂഡല്‍ഹി: അര്‍ബുദം നേരത്തെ കണ്ടെത്തുന്നതിന് പുതിയ സങ്കേതം വികസിപ്പിച്ച് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്‌ടോറിയോസ് ഇന്നവേഷന്‍സ് ആന്റ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. കാന്‍സര്‍ ചികിത്സയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ പുതിയ കണ്ടെത്തല്‍ വഴിവയ്ക്കുമെന്ന് സ്ഥാപനത്തിന്റെ മുഖ്യ സയിന്റിഫിക് ഓഫീസര്‍ ജയന്ത് ഖണ്ഡാരെ വ്യക്തമാക്കി.

ശ്വാസകോശം , സ്തനങ്ങള്‍, കഴുത്ത് എന്നീ ഭാഗങ്ങളിലെ കാന്‍സര്‍ കോശങ്ങളില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍ ഉണ്ടായത്. കാന്‍സര്‍ വ്യാപിപ്പിക്കുന്ന ട്യൂമര്‍ കോശങ്ങളിലാണ് ( സിടിസി) പഠനം നടത്തിയത്. പുതിയ കണ്ടെത്തലിന് ക്ലിനിക്കല്‍ പേറ്റന്റ് ഉള്‍പ്പെടെയുള്ള അനുമതികള്‍ ലഭിച്ചതായും ഖണ്ഡാരെ വ്യക്തമാക്കി. പുനെയിലെ ലിക്വിഡ് ബയോപ്‌സി ടെക്‌നോളജി ലാബില്‍ ഇതിനകം രോഗ നിര്‍ണയ പരിശോധനകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.