ശസ്ത്രക്രിയക്ക് ശേഷം വയറിനുള്ളില്‍ കത്രിക കുടുങ്ങി

Web Desk
Posted on November 02, 2017, 6:20 pm

 

ശസ്ത്രക്രിയക്ക് ശേഷം വയറിനുള്ളില്‍ കത്രിക കുടുങ്ങി പോയതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനായ 45 കാരന്‍ ഗുരുതരാവസ്ഥയില്‍. ഇത് ശ്രദ്ധിക്കാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയും ചെയ്തു. നെല്ലൂര്‍ സ്വദേശി സര്‍കലാപ്പ ചലപ്പാത്തി  അപ്പെന്‍ഡിക്‌സ് ന്റെ ചികിത്സയ്ക്കാണ് നെല്ലൂര്‍ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ (ജിജിഎജി) എത്തിയത്. തുടര്‍ന്ന് ഒക്ടോബര്‍ 3 ന് ശസ്ത്രക്രിയ നടത്തുകയുണ്ടായി.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അസഹനീയമായ വയറുവേദനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചാലപ്പതിയുടെ വയറ്റില്‍ ഒരു വലിയ കത്രിക കുടുങ്ങിയെന്ന കണ്ടെത്തി. തുടര്‍ന്ന് ഒക്ടോബര്‍ 27 ന് ചാലപ്പതി വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാവുകയും കത്രിക നീക്കം ചെയ്യുകയും ചെയ്തു. പക്ഷെ ഇപ്പോഴും അദ്ദേഹം ഗുരുതരാവസ്ഥയിലാണ്.