മഹാരാഷ്ട്രയിലെ രാജ്‌കോട്ട് കോട്ടയിൽ ശിവജിയുടെ പ്രതിമ തകർന്ന സംഭവത്തിൽ ശിൽപി ജയ്ദീപ് ആപ്‌തെ പൊലീസ് കസ്റ്റഡിയിൽ. ഓഗസ്റ്റ് 26നാണു പ്രതിമ തകർന്നുവീണത്. കഴിഞ്ഞ വർഷം ഡിസംബർ 4ന് നാവിക ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഇത് അനാച്ഛാദനം ചെയ്തത്. പൊലീസ് തിരയുന്നിനിടെയാണ് ബുധനാഴ്ച രാത്രി താനെ ജില്ലയിലെ കല്യാണിൽനിന്ന് ഇയാളെ പിടികൂടിയത്. ആപ്‌തെയെ സിന്ധുദുർഗ് പൊലീസിന്റെ കസ്റ്റഡിയിലേക്ക് മാറ്റുമെന്ന് താനെയിലെ ജോയിന്റ് പൊലീസ് കമീഷണർ ജ്ഞാനേശ്വർ ചവാൻ അറിയിച്ചു.
ബുധനാഴ്ച സിന്ധുദുർഗ് പൊലീസ് അറസ്റ്റ് ചെയ്ത ജയ്ദീപ് ആപ്‌തെയെ കോടതി സെപ്റ്റംബർ 10വരെയാണു പൊലീസ് കസ്റ്റഡിയിൽ വിട്ടത്. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും ശിവജി പ്രതിമയുടെ ശിൽപിക്കെതിരെ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞിരുന്നു. പ്രതിമയുടെ സ്ട്രക്ചറൽ കൺസൾട്ടന്റ് ചേതൻ പാട്ടീലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.