March 26, 2023 Sunday

Related news

June 8, 2020
May 20, 2020
May 15, 2020
May 14, 2020
May 10, 2020
May 3, 2020
April 30, 2020
April 27, 2020
April 25, 2020
April 20, 2020

ലോക് ഡൗൺ മനുഷ്യാവസ്ഥക്ക് ശില്പ പരിണാമം

ഷാജി ഇടപ്പള്ളി
കൊച്ചി
June 8, 2020 2:50 pm

ജീവിതത്തില്‍ ആകസ്മികമായി കടന്നെത്തിയ ലോക് ഡൗൺ കാലത്തിന് വിരാമമാകുമ്പോൾ ഈ കാലയളവിൽ മനുഷ്യൻ അനുഭവിച്ച മാനസിക പിരിമുറുക്കങ്ങളെ ഒരു ശില്പത്തിലൂടെ ജന്മം നല്‍കിയിരിക്കയാണ് ശില്പിയും കലാധ്യാപകനുമായ സണ്ണി പോൾ. ജീവിക്കാനുള്ള യാത്രക്കിടയിൽ എങ്ങും എത്തപ്പെടാനാവാതെ ഭ്രാന്തമായ മാനുഷിക പ്രശ്നങ്ങളാൽ ഇനിയെന്ത് എന്ന ചിന്തകളാൽ വട്ടം കറങ്ങുകയും വലകൾക്കും വലയങ്ങൾക്കും ഉള്ളിൽ ഒറ്റപ്പെട്ടുപോയ കോവിഡ് കാലത്തെ മനുഷ്യന്റെ മാനസികാവസ്ഥയാണ് ശില്പം നമ്മളെ ഓർമ്മപ്പെടുത്തുന്നത്.

ലോക് ഡൗണിന്റെ ആദ്യ ആഴ്ചയിൽ തോന്നിയ ആശയം കുറിച്ചിടുകയും പിന്നെ സ്കെച്ച് ചെയ്യുകയും ചെയ്തു. അപ്പോഴേക്കും ലോക് ഡൗണുമായി മനുഷ്യൻ പൊരുത്തപ്പെടുന്നതാണ് കണ്ടത്. പക്ഷെ അടച്ചിടൽ നീണ്ടതോടെ മനുഷ്യനുഭവിക്കുന്ന വേദനകൾ തിരിച്ചറിഞ്ഞതോടെയാണ് മനോവിഷമം പൂണ്ട മനുഷ്യ മനസിനെ ഇത്തരമൊരു ശില്പമാക്കിയതെന്ന് സണ്ണി പോൾ പറഞ്ഞു. വെളുത്ത എം സീലും വയറും ഫൈബറുമാണ് ശില്പനിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.

മറ്റു ചില ശില്പങ്ങളും ഇതോടൊപ്പം രൂപകൽപന ചെയ്തിട്ടുണ്ട്. അവയും ഉടൻ പൂർത്തിയാക്കും. ഓൺലൈൻ ചിത്ര ശില്പ പ്രദർശനത്തിൽ ഇതുൾപ്പെടുത്തിയിട്ടുണ്ട്. സമൂഹ വിപത്തായ പ്ലാസ്റ്റിക്കിനെതിരെ കളിമണ്ണിൽ ചെയ്ത ശില്പം ഇത്തവണ കേന്ദ്ര ലളിതകലാ അക്കാദമിയുടെ ചിത്രശില്പ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.

കേരളത്തിൽ നിന്ന് പ്രദർശനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഒരാൾ സണ്ണിയായിരുന്നു. ഡൽഹി ജാമിയ മിലിയ ഇസ്ലാമിയാ കോളേജിൽ നിന്ന് ശില്പകലയിൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് പഠനം പൂർത്തിയാക്കിയ ഇദ്ദേഹം തേവര സ്വദേശിയും തൃപ്പൂണിത്തുറ ചോയിസ് സ്കൂളിലെ കലാധ്യാപകനുമാണ്. കേന്ദ്ര സർക്കാർ എച്ച് ആർ ഡി വകുപ്പിന്റെ ജൂനിയർ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുള്ള സണ്ണി പോൾ മികച്ച ചിത്രകാരൻ കൂടിയാണ്. കേരളത്തിനകത്തും പുറത്തും ധാരാളം പ്രദർശനങ്ങളിലും വർക്ക് ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.