Web Desk

ചെന്നൈ

June 02, 2020, 8:11 pm

കോവിഡ് ജാഗ്രത; വരുമാനം നിലച്ച് പട്ടിണിയിലായ ലൈംഗിക തൊഴിലാളികള്‍ ഇപ്പോള്‍ ജീവിക്കുന്നത് ഇങ്ങനെ

Janayugom Online

കോവിഡ് എന്ന മഹാമാരി ലോകത്തെയാകെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. എല്ലാവരും പുറത്തിറങ്ങാതെ വര്‍ക്ക് ഫ്രം ഹോം എന്ന ആശത്തിലേയ്ക്കും ചുവടുറപ്പിച്ചു. പഠനം വരെ ഓണ്‍ലൈന്‍ ആയി. അപരിചിതമായ സാങ്കേതിക വിദ്യയും സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്തതും ഒരു വിഭാഗം ആള്‍ക്കാരെ ഇത്തരം രീതികളില്‍ നിന്നും പിന്നോട്ട് വലിക്കുന്നു. സാമൂഹിക അകലവും ശാരീരിക അകലവും പാലിച്ച് കോവിഡ് എന്ന മഹാമാരിയെ ഒന്നായി ചെറുക്കുമ്പോള്‍ ശരീരം വിറ്റ് ജീവിക്കുന്നവര്‍ക്ക് സ്വന്തം തൊഴിലിനെ കുറിച്ച് ചിന്തിക്കാനാവില്ല. എല്ലാവരും തങ്ങളുടെ ജോലികളെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേയ്ക്ക് മാറ്റിയപ്പോള്‍ തമിഴ്‌നാട്ടിലെ ഒരു കൂട്ടം ലൈംഗിക തൊഴിലാളികളും അവരുടെ ജോലിയെ ഓണ്‍ലൈനായി മാറ്റിയിരിക്കുകയാണ്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ പട്ടിണിയാണ് പലരുടെയും അവസ്ഥ. സെക്‌സ് ചാറ്റിലൂടെയും കോളിലൂടെയും, വീഡിയോ കോളിലൂടെയുമാണ് ഇപ്പോഴത്തെ ഇടപാടുകള്‍. പ്രതിഫലവും ഓണ്‍ലൈന്‍ വഴി തന്നെ. ഗൂഗിള്‍ പേ, ഫോണ്‍ പേ, എന്നു തുടങ്ങി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ലൈംഗിക തൊഴിലാളികളുടെ അക്കൗണ്ടിലേയ്ക്ക് പണം എത്തും. ചില ഇടപാടുകാര്‍ തന്നെ ഇന്‌റര്‍നെറ്റും കാള്‍ റീച്ചാര്‍ജ്ജും ചെയ്ത് കൊടുക്കും. മുമ്പത്തേക്കാള്‍ കുറഞ്ഞ നിരക്കാണ് ഇപ്പോഴെങ്കിലും എന്തെങ്കിലും കിട്ടുന്നുണ്ടല്ലോ എന്ന ആശ്വസമാണ് പലര്‍ക്കും.

ഓണ്‍ലൈന്‍ വഴി തൊഴിലെടുക്കുമ്പോള്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു. വീടുകളില്‍ വെളിച്ചക്കുറവ്, ആവശ്യത്തിന് സൗകര്യങ്ങള്‍ ഇല്ലാത്തത്, മൊബൈലിന് റേഞ്ച് കിട്ടാതെ വരിക എന്നു തുടങ്ങി സാങ്കേതിക കാര്യങ്ങളിലുള്ള അറിവില്ലായ്മയും ഒരു വലിയ പ്രശ്‌നമായി ഇവര്‍ക്ക് മുന്നിലുണ്ട്‌.
ആദ്യം ഇടപാടുകാര്‍ ലൈംഗിക തൊഴിലാളികളുമായി വാട്ട്‌സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെടും. ഇഷ്ടമായാല്‍ വിലപേശും. പ്രതിഫലം അക്കൗണ്ടിലേയ്ക്ക് അയക്കും. വീഡിയോ കോളിന്‌റെയും സെക്‌സ് കോളിന്‌റെയും ദൈര്‍ഘ്യം അനുസരിച്ചാണ് പണം നല്‍കുക.

you may also like this video;

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ പോണ്‍സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു എന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നിട്ടും ഇവരെന്തിനാണ് ലൈംഗിക തൊഴിലാളികളെ ആശ്രയിക്കുന്നത് എന്നുള്ള ചോദ്യവും ഒരു വിഭാഗം ഉന്നയിക്കുന്നു. എന്നാല്‍ ശരീരത്തിനേക്കാള്‍ ഉപരി, എല്ലാവരുടെയും ലൈംഗിക സങ്കല്‍പ്പങ്ങള്‍ ഒരു പോലെ അല്ലെന്നും അവിടെ പ്രണയവും ലൈംഗിക സംഭാഷണങ്ങളും അനിവാര്യമാണെന്നുമാണ് തൊഴിലാളികള്‍ നല്‍കുന്ന മറുപടി.

സാങ്കേതിക വിദ്യയുടെ അപചയം കൊണ്ട് മറ്റു തൊഴിലിലേയ്ക്ക് കടന്നിരിക്കുന്നവരും കുറവല്ല. തട്ടുകടകളും മറ്റും നടത്തിയും മുട്ട വില്‍പ്പന നടത്തിയും ലഭിക്കുന്ന തുശ്ചമായ വരുമാനത്തിലാണ് ഇപ്പോള്‍ കന്യാകുമാരി, തേനി എന്നിവിടങ്ങളിലുള്ള ലൈംഗിക തൊഴിലാളികളുടെ കുടുംബം മുന്നോട്ട് പോകുന്നത്. 2019 ല്‍ നടത്തിയ സര്‍വേ പ്രകാരം ഭിന്നലിംഗത്തില്‍ പെടുന്ന ലൈംഗിക തൊഴിലാളികളില്‍ 90 ശതമാനം പേരും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ അറിയാവുന്നവരാണ്.

എന്നാല്‍ സാധാരണ ലൈംഗിക തൊഴിലാളികളില്‍ ഇത്തരം സ്മാര്‍ട്ട് ഫോണ്‍ കൈവശം ഉണ്ടായിരുന്നവരും ഉപയോഗിക്കാന്‍ അറിയാവുന്നവരും 30 ശതമാനം മാത്രമായിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേയ്ക്ക് തങ്ങളുടെ ജോലിയെ മാറ്റിയപ്പോള്‍ നിരവധി ആശങ്കകളും ഇവരെ അലട്ടുന്നു. ഇടപാടുകാരുമായി വീഡിയോ കോളിലും അല്ലാതെയും ബന്ധപ്പെടുമ്പോള്‍ ഇവ റെക്കോര്‍ഡ് ചെയ്ത് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയവും ഇവര്‍ പങ്കു വെയ്ക്കുന്നു.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

you may also like this video;