29 March 2024, Friday

മ്യൂസിയം പരിസരത്തെ ലൈംഗികാതിക്രമം; ഒരാള്‍ കസ്റ്റഡിയില്‍

Janayugom Webdesk
തിരുവനന്തപുരം
November 1, 2022 9:15 pm

മ്യൂസിയം പരിസരത്ത് സ്ത്രീയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കേസില്‍ ഒരാള്‍ കസ്റ്റഡിയിലായി. മലയന്‍കീഴ് സ്വദേശിയായ ഒരാളാണ് കസ്റ്റഡിയിലായതെന്നാണ് സൂചന. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുന്നു. ഏഴ് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഒരാള്‍ കസ്റ്റഡിയിലായത്. മ്യൂസിയത്തിന് സമീപം വനിത ആക്രമിക്കപ്പെട്ട സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതായി ക്രമസമാധാന വിഭാഗം എഡിജിപി എം ആര്‍ അജിത് കുമാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ദിനരാജിന്റെ നേതൃത്വത്തില്‍ 13 പേര്‍ അടങ്ങുന്നതാണ് സംഘം. 

Eng­lish Sum­ma­ry: Se xual Ass ault on Muse­um Premis­es; One in custody

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.