Web Desk

കൊച്ചി:

October 25, 2020, 5:39 pm

കൊച്ചിയിൽ സീപ്ലെയിൻ ഇറങ്ങി

Janayugom Online

കൊച്ചിയിൽ സീപ്ലെയിൻ ഇറങ്ങി. ഇന്ത്യയിലെ ആദ്യ സീപ്ലെയിൻ സർവീസിനായി ഗുജറാത്തിലേക്ക് കൊണ്ടു പോകുന്നതിനിടെ ഇന്ധനം നിറയ്ക്കാനാണ് സീപ്ലെയിൻ കൊച്ചി കായലിൽ ഇറക്കിയത്. നേവൽ ബേസിൽ നിന്ന് ഇന്ധനം നിറച്ച് വിമാനം ഗുജറാത്തിലേക്ക് പോകും. ഒക്ടോബർ 31 നാണ് ഇന്ത്യയിലെ ആദ്യ സീപ്ലെയിൻ സർവീസ് ഗുജറാത്തിൽ ആരംഭിക്കുന്നത്. സബർമതി മുതൽ സർദാർ വല്ലഭായ് പട്ടേൽ ഏകതാപ്രതിമ വരെയാണ് സർവീസ്. ഇതിനായി മാലിയിൽ നിന്നാണ് സീപ്ലെയിൻ എത്തിക്കുന്നത്. ഗുജറാത്തിലേക്കുള്ള യാത്രക്കിടെ കൊച്ചിയിലും ഗോവയിലും വച്ച് ഇന്ധനം നിറയ്ക്കും. കൊച്ചിക്കായലിൽ വെണ്ടുരുത്തി പാലത്തിന് സമീപമാണ് സീപ്ലെയിൻ ഇറങ്ങിയത്.

വ്യോമയാന മന്ത്രാലയത്തിന്റെയും എയർപോർട്ട് അതോറിറ്റിയുടേയും മേൽനോട്ടത്തിൽ സ്പൈസ് ജെറ്റ് കമ്പനിക്കാണ് സീപ്ലെയിൻ സർവീസ് ചുമതല. അഹമ്മദാബാദിൽ നിന്ന് കെവാദിയയിലേക്കും തിരിച്ചും ദിവസേന 8 ട്രിപ്പുകളുണ്ടാകും. ഒരാൾക്ക് 4800 രൂപയാണ് ടിക്കറ്റ് നിരക്ക്. റോഡ് മാർഗം യാത്ര ചെയ്യാൻ നാല് മണിക്കൂർ വേണ്ടിടത്ത് സീപ്ലെയിനിൽ ഒരു മണിക്കൂർ കൊണ്ട് ഏകതാ പ്രതിമയ്ക്കടുത്ത് എത്താം.

ENGLISH SUMMARY: sea­plane land­ed in kochi

YOU MAY ALSO LIKE THIS VIDEO