October 1, 2022 Saturday

Related news

April 15, 2022
November 9, 2021
September 10, 2021
May 14, 2021
April 18, 2021
March 27, 2021
January 11, 2021
October 22, 2020
February 3, 2020

ഭോപ്പാലില്‍ സ്വർണ നാണയങ്ങൾക്കായി നദീതീരം കുഴിച്ച് തിരച്ചിൽ

Janayugom Webdesk
ഭോപ്പാൽ
January 11, 2021 10:12 pm

നദിക്കരയിൽ സ്വർ­ണ നാണയങ്ങൾ ലഭിക്കുന്നുവെന്ന അഭ്യൂഹത്തെ തുടർന്ന് കൂട്ടംകൂടി തിരച്ചിൽ നടത്തി പ്രദേശവാസികൾ. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. ശിവപുരം ഗ്രാമത്തിനടുത്തുള്ള പാർവതി നദിക്കരയ്ക്ക് സമീപം സ്വർണം, വെള്ളി നാണയങ്ങൾ കണ്ടെത്തിയെന്ന അഭ്യൂഹങ്ങളെ തുടർന്നാണ് ആളുകൾ തിരച്ചിൽ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആരാണ് ഈ അഭ്യൂഹം പ്രചരിപ്പിച്ചതെന്ന് വ്യക്തമല്ലെങ്കിലും കഴിഞ്ഞ നാല് ദിവസമായി ആളുകൾ നദീതീരത്ത് ഒരുമിച്ച് കൂടി കുഴിയുണ്ടാക്കി തിരച്ചിൽ നടത്തുന്നതായി കുരവാര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ രാം നരേഷ് റാത്തോഡ് പറഞ്ഞു. അതേ സമയം ആരും ഇതുവരെ ഒരു നാണയം പോലും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നദീതീരത്ത് കുഴികളുണ്ടാക്കരുതെന്നും കൂട്ടം കൂട­രുതെന്നും പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ENGLISH SUMMARY:Search for gold coins in Bhopal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.