അതിജീവനത്തിനായി പുതിയ തെഴില്‍ തേടി ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലെ തൊഴിലാളികള്‍

Web Desk

നെടുങ്കണ്ടം

Posted on June 18, 2020, 8:48 pm

ഉപജീവനത്തിനായി മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടി ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലെ തൊഴിലാളികള്‍. കോവിഡ് 19 നെ തുടര്‍ന്ന് പൊതുപരിപാടികള്‍ ഇല്ലാതായതിനെ തുടര്‍ന്ന് പ്രതിസന്ധിയില്‍ ആയിലിക്കുയാണ് ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലെ തൊഴിലാളികള്‍.ഇതിനെ തുടര്‍ന്ന് പുതിയ തൊഴില്‍ മേഖലകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇതില്‍ ജോലി ചെയ്യുന്നവര്‍ക്ക്.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തവര 50000 ഉം അല്ലാത്തവര്‍ 30000 ത്തോളം ആളുകള്‍ തൊഴില്‍ ചെയ്ത് വരുന്നു. വരുന്ന പഞ്ചായത്ത് ഇലക്ഷനില്‍ സൗണ്ട് സിറ്റത്തിന്റെ ഉപയോഗം തീര്‍ത്തും കുറയ്ക്കുവാനുള്ള സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്ന് സൗണ്ട് ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം ദേവസ്യ ഷുഗര്‍ സൗണ്ട് നെടുങ്കണ്ടം പറഞ്ഞു. കോവിഡ് 19 നെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസമായി തൊഴില്‍ ഇല്ലാത്ത അവസ്ഥയിലാണ്. 100 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ ഇല്ലാതായതോടെ മൈക്ക് സെറ്റുകളും മറ്റു ആളുകള്‍ എടുക്കാതായി. പൊതുപരിപാടികള്‍, വിവാഹം, വിവാഹവാര്‍ഷികം, വിവാഹ നിശ്ചയം, പുര വാസ്തുബലി തുടങ്ങിയ കാര്യങ്ങള്‍ക്കാണ് കൂടുതലായി ലൈറ്റും സൗണ്ട് സിസ്റ്റവും വാടകയ്ക്ക് എടുക്കുന്നത്.

നെടുങ്കണ്ടം ടൗണില്‍ കുട വിറ്റ് വരുന്ന തുക്കുപാലം പൊടിപാറയില്‍ യാസര്‍ മുഹമ്മദ് ഖാന്‍ (സിയാദ്) മൈക്ക് സെറ്റ് പണിയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി പണി ഇല്ലാതെ വന്നതോടെയാണ് കുട വില്‍പ്പനയിലേയ്ക്ക് തിരിഞ്ഞു.കഴിഞ്ഞ രണ്ട് മാസമായി വാഹനത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് കുടകച്ചവടം നടത്തുന്നു.സ്‌കൂള്‍ ആരംഭിക്കാത്തതിനാല്‍ കുടയുടെ കച്ചവടം വളരെ കുറവാണെങ്കിലും പട്ടിണി കൂടാതെ കഴിഞ്ഞുപോകുവാന്‍ സാധിക്കുമെന്ന് സിയാദ് പറയുന്നു.

Eng­lish sum­ma­ry: Work­ers in Light and sounds sector.