അമേരിക്കയിലെ സിയാറ്റിലിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അജ്ഞാതനായ തോക്കുധാരി ആളുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
വെസ്റ്റ്ലെക്ക് പാര്ക്കിന് സമീപമുള്ള ഫോര്‍ത്ത് അവന്യൂവിനും പൈന്‍ സ്ട്രീറ്റിനും സമീപമാണ് സംഭവം. വെടിവയ്പില്‍ ഒന്‍പത് വയസുള്ള ആണ്‍കുട്ടിക്കും 55 വയസുള്ള സ്ത്രീക്കും പരിക്കേറ്റതായി അഗ്നിശമന വകുപ്പിന്റെ വക്താവ് ഡേവിഡ് ക്യൂര്‍പോ പറഞ്ഞു.
സ്ത്രീയുടെ നില ഗുരുതരമാണ്. അതേസമയം മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.