Web Desk

മുംബൈ

April 07, 2021, 8:40 pm

റിലയൻസിന് സെബി 25 കോടി രൂപ പിഴയിട്ടു

Janayugom Online

റിലയൻസ്​ ഇൻഡസ്​ട്രീസിന്​ സെക്യൂരിറ്റി എക്​സ്ചേഞ്ച്​ ബോർഡ്​ ഓഫ്​ ഇന്ത്യ (സെബി) 25 കോടി രൂപ പിഴയിട്ടു. മുകേഷ്​ അംബാനി ഉൾപ്പടെയുള്ള പ്രൊമോട്ടർമാർക്കാണ്​ പിഴശിക്ഷ.

അഞ്ച്​ ശതമാനത്തിൽ കൂടുതൽ ഓഹരികൾ പ്രൊമോട്ടർമാർ വാങ്ങിയത്​ സെബി​യെ അറിയിക്കാതിരുന്നതാണ്​ ശിക്ഷാനടപടികൾക്ക് കാരണമായത്. മാർച്ച്​ 1999 മുതൽ മാർച്ച്​ 2000 വരെ 6.83 ശതമാനം ഓഹരികൾ റിലയൻസ്​ പ്രൊമോട്ടർമാർ വാങ്ങിയിരുന്നു. ഇത്​ കമ്പനി സെബിയെ അറിയിച്ചിരുന്നില്ല.

ഓഹരികൾ വാങ്ങിയതുമായി ബന്ധപ്പെട്ട്​ റിലയൻസ്​ പൊതുഅറിയിപ്പൊന്നും നൽകിയിരുന്നുമില്ല. അതേസമയം ഇന്നലെയും ഓഹരി വിപണിയിൽ റിലയൻസ്​ ഓഹരികളുടെ വില ഉയർന്നു. 0.9 ശതമാനം നേട്ടത്തോടെയാണ്​ റിലയൻസ്​ വ്യാപാരം അവസാനിപ്പിച്ചത്.
Eng­lish sum­ma­ry: SEBI impos­es for reliance industries

You may also like this video: