Web Desk

March 05, 2020, 2:29 pm

സൗദിയിൽ രണ്ടാമത് ഒരാള്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

Janayugom Online

സൗദിയിൽ രണ്ടാമത് ഒരാള്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. സൗദി ആരോഗ്യ മന്ത്രാലയമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴി വന്ന സൗദി പൗരനാണ് രോഗം സ്ഥിരീകരിച്ചത്.

ഔദ്യോഗിക കണക്കുപ്രകാരം 92 ഓളം പേര്‍ കൊറോണ മൂലം മരിച്ച ഇറാന്‍ സന്ദര്‍ശിച്ച വിവരം രോഗം സ്ഥിരീകരിച്ച വ്യക്തി വെളിപ്പെടുത്തിയിരുന്നില്ല. തിങ്കളാഴ്ച സൗദിയില്‍ ആദ്യ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യക്തിയുടെ കൂടെയായിരുന്നു ഇപ്പോള്‍ രോഗം കണ്ടെത്തിയ വ്യക്തി സഞ്ചരിച്ചിരുന്നത്.

രോഗിയെ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കയാണ്. രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും കൊറോണ വൈറസ് പരിശോധനയ്ക്കും പരീക്ഷണത്തിനും വിധേയമാക്കുന്നതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Eng­lish sum­ma­ry: sec­ond coro­na virus case report in saudi

you may also like this video