രാജ്യത്ത് കോവിഡ് വാക്സിനിന്റെ രണ്ടാം ഡോസ് ശനിയാഴ്ച ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആദ്യഘട്ടത്തില്‍ 63,10,194 ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പൊരാളികള്ക്കുമാണ് വാക്സിന് നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് അറിയിച്ചു. ഫെബ്രുവരി 24 നകം വാക്സിന് സ്വാകരിക്കാതിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം വാക്സിന് ലഭ്യമാക്കി എന്ന് സംസ്ഥാന സര്‍ക്കാരിനോട് ഉറപ്പ് വരുത്താന്‍ നിര്‍ദ്ദേശം നല്കി.
മാര്‍ച്ച് ഒന്നിനകം പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ വാക്സിന് ലഭിച്ചതായി ഉറപ്പ് വരുത്തണമെന്ന് അറിയിച്ചു. ബാക്കി വാക്സിന് സ്വീകരിക്കാത്ത മുന്‍നിര പ്രവര്‍ത്തകര്‍ മാര്‍ച്ച് ആറിന് അകം വാക്സിന് സ്വീകരിച്ചതായി ഉറപ്പ് വരുത്തണം. അനിശ്ചിതമായി കോവിഡ് വാക്സിനേഷന് നീട്ടികൊണ്ടുപോകുന്നത് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി അറിയിച്ചു. നിലവില്‍ കോവിഡ് രോഗികളുടെ എണ്ണം 3.12 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 1.08 കോടി പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്. 1.55 ലക്ഷം പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ നിരക്ക് 1.43 ശതമാനമായി ഉയര്‍ന്നു. കൂടാതെ മരണനിരക്ക് 10 ലക്ഷത്തില്‍ നിന്ന് 112 ആയി കുറഞ്ഞു.
ENGLISH SUMMARY:Second dose of covid vaccine from Saturday; Union Ministry of Health
You may also like this video