ഖത്തര്‍ യുവകലാസാഹിതിയുടെ രണ്ടാം വിമാനം ഒമ്പതിന്

പ്രത്യേക ലേഖകന്‍

ദോഹ

Posted on July 03, 2020, 10:46 pm

ഖത്തര്‍ യുവകലാസാഹിതിയുടെ രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം ജൂലെെ ഒമ്പതിന് കൊച്ചിയിലേക്ക് യാത്ര തിരിക്കുമെന്ന് പ്രസിഡന്റ് കെ ഇ ലാലുവും സെക്രട്ടറി ഇബ്രു ഇബ്രാഹിമും കോ-ഓര്‍ഡിനേഷന്‍ സെക്രട്ടറി ഷാനവാസ് തവയിലും അറിയിച്ചു.
ആദ്യ വിമാനം അഞ്ചിന് ദോഹയി­ല്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുമെന്നും അവര്‍ പറഞ്ഞു. ‘സാഹിതിചിറകില്‍’ എന്നാണ് പ്രവാസികള്‍ക്കു കരുതലായി നടത്തുന്ന­ ഈ സര്‍വീസുകള്‍ക്ക് പേരിട്ടിരിക്കുന്നത്.

eng­lish summary:Second flight of the Qatar Yuva Kalasahi­ti
You may also like this video