Friday
06 Dec 2019

സെക്കന്‍‍ഡ്-ഹാന്‍‍ഡ് ഫ്‌ളാറ്റുകൾക്കായി വിപണി തുടങ്ങുന്നു

By: Web Desk | Wednesday 21 November 2018 7:29 PM IST


flats
കൊച്ചി: കാലപ്പഴക്കം നേരിടുന്ന ഫ്‌ളാറ്റുകള്‍‍ സെക്കന്‍ഡ്-ഹാന്‍ഡ് വിലയില്‍ ‍വിറ്റും പൊളിച്ച് പുതിയത് നിര്‍മിച്ചും പ്രളയത്തെ തുടർന്ന് മന്ദീ ഭവിച്ച റിയലെസ്റ്റെറ്റ് മേഖല സജീവമാകാൻ ശ്രമിക്കുന്നു. ഇതോടെ  യൂസ്ഡ് ഫ്‌ളാറ്റ് വിപണി കേരളത്തിലും യാഥാര്‍‍ത്ഥ്യമാകുന്നു. വാഹനങ്ങളും സ്വർണ്ണാഭരണങ്ങളും ടെലിവിഷനും മൊബൈല്‍ ഫോണുമെല്ലാം എക്‌സ്‌ചേഞ്ച് ഓഫറില്‍ മാറ്റി പുതിയത് വാങ്ങുന്നതുപോലെ പഴയ ഫ്‌ളാറ്റുകള്‍ കൈമാറി പുതിയത് വാങ്ങാവുന്ന എക്‌സ്‌ചേഞ്ച് ഓഫറും എത്തുന്നു.  അസറ്റ് ഹോംസാണ് കൂടുമാറ്റം എന്ന പേരി‍ല്‍ ഇന്ത്യയിലെ റിയാല്‍‍റ്റി വിപണിയില്‍ ഇതാദ്യമായി എക്‌സ്‌ചേഞ്ച് ഓഫ‍ര്‍ അവതരിപ്പിക്കുന്നത്‌.
നിലവിലുള്ള ഫ്‌ളാറ്റോ വീടോ സ്ഥലമോ കൈമാറ്റം ചെയ്ത് അസറ്റ് ഹോംസിന്റെ  പുത്തന്‍ ഫ്‌ളാറ്റോ വില്ലയോ സ്വന്തമാക്കാനുള്ള അവസരമാണ് കൂടുമാറ്റത്തിലൂടെ ഉപഭോക്താക്ക‍ള്‍ക്ക് നല്‍കുന്നതെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ട‍ര്‍ വി. സുനില്‍കുമാര്‍ അറിയിച്ചു. മുംബൈ പോലുള്ള വന്‍‍നഗരങ്ങളില്‍ ‍പ്രചാരത്തിലുള്ള രീതിയാണിതെന്ന് സുനില്‍കുമാര്‍‍ ചൂണ്ടിക്കാണിച്ചു. കാലപ്പഴക്കം നേരിടുന്ന ഫ്‌ളാറ്റുകള്‍ വിറ്റ് മറ്റിടങ്ങളില്‍ ഫ്‌ളാറ്റുകള്‍ ‍വാങ്ങാനും പഴയ ഫ്‌ളാറ്റുകള്‍ പൊളിച്ച് പുതിയ ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാനുമുള്ള അവസരമാണ് ഈ ഓഫറിലൂടെ യാഥാ‍ര്‍ത്ഥ്യമാക്കുന്നതെന്ന് സുനില്‍കുമാര്‍ വ്യക്തമാക്കി.
നിലവിലുള്ള വസ്തുവി‍ല്‍ക്കാനും പഴയ അപ്പാര്‍ടുമെന്റ് കെട്ടിടങ്ങള്‍ ‍മൊത്തത്തില്‍ പൊളിച്ചു പുതുക്കിപ്പണിയുന്നതിനും അസറ്റ് ഹോംസിന്റെ കൂടുമാറ്റം പദ്ധതിയിലൂടെ സാധിക്കും. കേരളത്തില്‍ ഫ്‌ളാറ്റ് സംസ്‌കാരം വ്യാപകമായി മൂന്നു ദശകം പിന്നിടുമ്പോള്‍‍ അന്നത്തെ പല ഫ്‌ളാറ്റുകളും പഴയതായിക്കഴിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ അതത് അപ്പാര്‍ട്‌മെന്റ് അസോസിയേഷനുകള്‍ക്കും സൊസൈറ്റികള്‍ക്കും കൂടുമാറ്റം പദ്ധതിയില്‍ ആധുനിക ശൈലിയിലുള്ള പാര്‍പ്പിടങ്ങള്‍ ‍സ്വന്തമാക്കാമെന്നതും പദ്ധതിയുടെ സവിശേഷതയാണ്.
കൂടുമാറ്റം പദ്ധതിയിലൂടെ തങ്ങളുടെ ഫ്‌ളാറ്റോ വീടോ വസ്തുവോ വി‍ല്‍ക്കാന്‍‍ താ‍ല്‍പ്പര്യമുള്ളവര്‍ക്ക് 2018 നവംബര്‍ 25 ഞായറാഴ്ച കൊച്ചി ഇളംകുളത്തുള്ള ഹോട്ട‍ല്‍ റാഡിസണ്‍  ‍ബ്ലൂവി‍ല്‍ നടക്കുന്ന കൂടുമാറ്റം എക്‌സ്‌പോയി‍ല്‍ രജിസ്റ്റ‍ര്‍  ചെയ്യാവുന്നതാണെന്നും സുനില്‍കുമാര്‍ ‍പറഞ്ഞു. അസറ്റ് ഹോംസിന്റെ പുതിയ പാര്‍‍പ്പിട പദ്ധതികളും എക്‌സ്‌പോയില്‍ അവതരിപ്പിക്കും.
നിലവിലുള്ള ഫ്‌ളാറ്റോ വീടോ വസ്തുവോ  വില്‍ക്കുന്നതിനാവശ്യമായ പിന്തുണ നല്‍കുമെന്ന് പദ്ധതിയുടെ പങ്കാളിയായ പ്രോപ് സൊലൂഷ്യന്‍സ് മാനേജിംഗ് പാര്‍‍ട്ണര്‍ ജയിംസ് തോമസ്  പറഞ്ഞു. ഇതിനായി എസ്ബി.ഐ, എച്ച്ഡിഎഫ്‌സി, ഫെഡറൽ ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ വായ്പകളും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍‍ത്തു.