Web Desk

സെയൽഹട്ട്

March 03, 2020, 9:41 pm

സിംബാബ്‌വെയ്ക്ക് എതിരായ രണ്ടാം ഏകദിനം; തമീം ഇക്ബാലിനു റെക്കോഡ്

Janayugom Online

സിംബാബ്‌വെയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശ് ബാറ്റ്സ്മാൻ തമീം ഇക്ബാലിനു റെക്കോഡ്. ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത സ്കോർ നേടുന്ന ബംഗ്ലാദേശ് താരം എന്ന റെക്കോർഡാണ് തമിം സ്വന്തമാക്കിയത്. 158 റൺസാണ് താരം ബംഗ്ലാദേശിനായി നേടിയത്. തമീം ഇക്ബാലിന്റെ മികവിൽ 322 റൺസ് ആണ് ടീം അടിച്ചു കൂട്ടിയത്. 136 പന്തുകളിൽ നിന്നായിരുന്നു തമീമിന്റെ ഇന്നിങ്സ്. മൂന്ന് സിക്സറുകളും 20 ബൗണ്ടറിയും ഇക്ബാൽ കുറിച്ചു. തമിമിന്റെ കരിയറിലെ ഏഴാം സെഞ്ച്വറിയാണിത്. ഏഴായിരം ഏകദിന റൺസിൽ എത്തുന്ന ആദ്യ ബംഗ്ലാദേശ് താരമായും ഇഖ്ബാൽ മാറി.

ENGLISH SUMMARY: Sec­ond ODI against Zim­bab­we Record for Tamim Iqbal

YOU MAY ALSO LIKE THIS VIDEO