Web Desk

കൊച്ചി

March 20, 2021, 6:08 pm

ആവേശകരമായ വരവേൽപ്പ്; കെ ജെ മാക്സിയുടെ രണ്ടാം ഘട്ട പര്യടനത്തിന് തുടക്കമായി

Janayugom Online

കൊച്ചി നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ ജെ മാക്സിയുടെ രണ്ടാം ഘട്ട പൊതുപര്യടനത്തിന് തുടക്കമായി. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ജനനായകന്  ആവേശകരമായ വരവേൽപ്പാണ് ലഭിക്കുന്നത്. മണ്ഡലത്തിൽ നടപ്പാക്കിയ വികസന വിഷയങ്ങൾ ചൂണ്ടികാണിച്ചും എൽഡിഎഫ് തുടർ ഭരണത്തിന്റെ ആവശ്യകത വിശദമാക്കിയുമുള്ള ഹ്രസ്വമായ പ്രസംഗമാണ് സ്ഥാനാർഥിയുടേത്.

 

തോപ്പുംപടിയിൽ കെ ജെ മാക്സിയുടെ വീടിന് സമീപം പൂക്കൾ നൽകി പ്രദേശവാസികൾ സ്ഥാനാർഥിയെ സ്വീകരിക്കുന്നു

 

മാക്സിയെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചും പൂക്കൾ നൽകിയും മുദ്രവാക്യം വിളിയോടെ വിജയാശംസകൾ നേർന്നും പ്രവർത്തകർ തികഞ്ഞ ആവേശത്തോടെയാണ് ഓരോ കേന്ദ്രങ്ങളിലും മാക്സിയെ സ്വീകരിച്ചത്. രാവിലെ കണ്ടക്കടവ് ഒറ്റത്തറ  കോളനിയിൽ പ്രവർത്തകർക്കൊപ്പം വോട്ട് തേടി പ്രചാരണം നടത്തിയിരുന്നു. ഉച്ചക്ക് ശേഷമാണ്  തോപ്പുംപടിയിലെ എ ഡി പുരത്ത് പൊതു  പര്യടനം മേയർ  എം അനിൽകുമാർ ഉദ്ഘാടനം ചെയ്തത്.  കേരള കോൺഗ്രസ്സ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം എം ഫ്രാൻസിസ് അധ്യക്ഷനായി.

 

തോപ്പുംപടിയിലെ എ ഡി പുരത്ത് കെ ജെ മാക്സിയുടെ രണ്ടാം ഘട്ട പൊതുപര്യടന പരിപാടി മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

 

കൊച്ചി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ കെ ഭാസ്കരൻ, സെക്രട്ടറി കെ എം റിയാദ്, എം.എം ഫ്രാൻസിസ്, കോർഡിനേറ്റർ പി എ ഖാലിദ്, ഡെൻസിൽ മെന്റസ്, ലോക്കൽ സെക്രട്ടറി കെ.പി പ്രതാപൻ, പി എ പീറ്റർ, പി എ ഹനീഫ്, കെ കെ ഷംസു, പി കെ നാസർ, സേവ്യർ കല്ലു വീട്ടിൽ, ടി വി ജോൺസൺ, ഷീബാലാൽ സന്നിഹിതരായിരുന്നു. തോപ്പുംപടി, പള്ളുരുത്തി ലോക്കൽ കമ്മിറ്റികൾക്ക് കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ   രണ്ടാം ഘട്ട പര്യടനത്തിൽ  വിജയമുറപ്പിച്ചുള്ള പിന്തുണയാണ് ജനങ്ങൾ അർപ്പിച്ചത്. സ്ത്രീകളും കുട്ടികളും പ്രായമായവരും ചെറുപ്പക്കാരും മൽസ്യ തൊഴിലാളികളും ഉൾപ്പെടെ നിരവധിപേരാണ് ഓരോ കേന്ദ്രങ്ങളിലും തങ്ങളുടെ പ്രീയപ്പെട്ട സ്ഥാനാർത്ഥിയെ കാത്തുനിന്നിരുന്നത്.

പള്ളുരുത്തി സന്മാർഗോദയ  വായനശാല ജംഗ്‌ഷനിൽ  രാത്രിയോടെ ആദ്യദിന പര്യടനം സമാപിക്കും . നാളെ  ഉച്ചക്ക് ശേഷം ഫോർട്ട് കൊച്ചി സൗത്ത് മേഖലയിൽ പൊതുപര്യടനം നടത്തും.

Eng­lish sum­ma­ry; sec­ond phase of KJ Max­i’s elec­tion campaign

You may also like this video: