Web Desk

ന്യൂഡല്‍ഹി

September 17, 2021, 7:57 pm

സിബിഐ ഓഫീസില്‍ രണ്ടാം വട്ടവും തീപിടിത്തം: കാരണം അജ്ഞാതം, ദുരൂഹതയെന്ന് റിപ്പോര്‍ട്ടുകള്‍

Janayugom Online

ഡല്‍ഹിയിലെ സിബിഐയുടെ ഓഫീസില്‍ തീപിടിത്തം. ഡല്‍ഹിയിലെ ലോധി റോഡിലാണ് സംഭവം. സിജിഒ കോംപ്ലക്സിലുള്ള സിബിഐ കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് തീപിടിത്തമുണ്ടായത്. 8 ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ പിടിടിത്തം നിയന്ത്രണത്തിലാക്കി എന്നാണ് ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞത്.
തീ ആളിപ്പടര്‍ന്നതിനുപിന്നാലെ ജീവനക്കാരെ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.ഇലക്ട്രിക് ബോര്‍ഡിലൂടെയാണ് തീപടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തീപിടിത്തത്തിനു പിന്നിലുള്ള കാരണം ഇനിയും വ്യക്തമല്ലെന്നുള്ള ചില പ്രതികരണങ്ങള്‍ സംഭവത്തില്‍ ദുരൂഹതയുണര്‍ത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് സിബിഐയുടെ ഇതേ ഓഫീസില്‍ തീപിടിത്തമുണ്ടാകുന്നത്.ജൂലൈയിലും ഇതേ ഓഫീസില്‍ തീപിടുത്തമുണ്ടായിരുന്നു. ട്രാന്‍ഫോമറില്‍നിന്നുണ്ടായ തീ എസിയിലൂടെ പടര്‍ന്നാണ് അന്ന് തീപിടിത്തമുണ്ടായത്.

Eng­lish Sum­ma­ry: Sec­ond round of fire at CBI office: The cause is report­ed to be unknown and mysterious

You may like this video also