കൊറോണ ഭീതിയിൽ ദുരിതം അനുഭവിക്കുന്ന നാടിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങുമായി രണ്ടാം ക്ലാസുകാരൻ. കെടാമംഗലം മനയത്ത് രജീഷ് ശ്രീന ദമ്പതികളുടെ മകൻ ദക്ഷ് ദാർമിക്ക് ആണ് തന്റെ കുടുക്കശേഖരവും ബന്ധുക്കൾ നൽകിയ വിഷു കൈനീട്ടവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായത്.
കെടാമംഗലം ഗവ: എൽ പി സ്ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ദക്ഷ് ദാർമിക്ക്. കുട്ടിക്കാലം തുടങ്ങി ബന്ധുക്കൾ കളിപ്പാട്ടങ്ങൾ വാങ്ങാൻ കൊടുക്കുന്ന പൈസകൾ കുടുക്കയിൽ ശേഖരിക്കുന്നത് ശീലമാക്കുകയായിരുന്നു ഈ മിടുക്കൻ. ദുരിതം അനുഭവിക്കുന്ന നാടിന് സഹായമാകാൻ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകുന്ന വിവരങ്ങൾ പറഞ്ഞു കേട്ട ദക്ഷ് ദാർമിക്ക് തന്റെ കൈവശമുള്ള കുടുക്കയിലെ ശേഖരണം കൊടുക്കാൻ സ്വയം സന്നദ്ധനാവുകയായിരുന്നു.
രക്ഷിതാക്കളും അമ്മാവനായ സി പി ഐ നേതാവ് എൻ ആർ സുധാകരന്റെയും പ്രോത്സാഹനവും കൂടി ആയപ്പോൾ കുടുക്ക പൊട്ടിച്ചപ്പോൾ കിട്ടിയ പൈസയും വിഷുകൈനീട്ടമായി ലഭിച്ചതും കൂടിയായ 2994.25 പൈസ പറവൂർ താലൂക്ക് ഓഫീസിലെത്തി തഹസിൽദാർ എം ച്ച് ഹരീഷ് വശം ഏൽപിക്കുകയായിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.