January 28, 2023 Saturday

രണ്ടാംഘട്ട ലോക്ഡൗണ്‍: സ്വകാര്യ വാഹനങ്ങള്‍ക്കും തൊഴില്‍ ശാലകള്‍ക്കുമുള്ള ഇളവുകള്‍ ഇങ്ങനെ

Janayugom Webdesk
ന്യൂഡല്‍ഹി
April 15, 2020 9:00 am

രണ്ടാഘട്ട ലോക്ഡൗണിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മേയ് 3 വരെ പൊതുഗതാഗത സംവിധാനങ്ങളും പൊതുയിടങ്ങളും പ്രവർത്തിക്കുന്നത് പൂർണമായി വിലക്കിക്കൊണ്ടാണ് മാർഗരേഖ. രോഗവ്യാപനം തടയുന്നതിനായി പൊതുയിടങ്ങളിൽ മാസ്ക് ധരിക്കേണ്ടത് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിനും വിലക്കുണ്ട്. അന്തർസംസ്ഥാന, ജില്ലാ മെട്രോ, ബസ് സർവീസുകൾ അനുവദിക്കില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. എന്നാല്‍ ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രം. ഏപ്രില്‍ 20 ശേഷമാണ് ഇളവുകള്‍ നടപ്പിലാക്കുക.

ആദ്യഘട്ട ലോക്ഡൗണിനെ അപേക്ഷിച്ച് രണ്ടാം ഘട്ടത്തില്‍ രോഗവ്യാപനത്തെ പിടിച്ചു നിര്‍ത്തിയ മേഖലകള്‍ക്ക് ഉപാധികളോടെ ഇളവുകള്‍ നല്‍കാനാണ് തീരുമാനം. എന്നാല്‍ നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ അമിത ഇളവുകള്‍ നല്‍കരുത്. വ്യവസായ മേഖലകള്‍ക്ക് ഇളവുകളില്ല. പൊതുഗതാഗതത്തിനും ഇളവില്ല. പഴം പച്ചക്കറി പാല്‍ എന്നിവയ്ക്ക് നിലനിന്നിരുന്ന ഇളവുകള്‍ തുടരും. പെട്രോള്‍ പമ്പുകള്‍ തുറക്കുന്നത് തുടരും.ട്രഷറി, ധനകാര്യമന്ത്രാലയം എന്നിവയ്ക്ക് ഇളവ്. തേയില തോട്ടങ്ങള്‍ തുറക്കാം എന്നാല്‍ 50 ശതമാനം തൊഴിലാളികള്‍ മാത്രം മതി.

കോള്‍ സെന്ററുകള്‍ തുറക്കാനും തീരുമാനമായി എന്നാല്‍ അത് സര്‍ക്കാര്‍ കാര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണെങ്കില്‍ മാത്രം. പോസ്റ്റ് ഓഫീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവയ്ക്ക് ഇളവുകള്‍ നല്‍കുന്നു. പത്രമാധ്യമങ്ങള്‍ക്കുള്ള ഇളവ് തുടരും. കൂടുതല്‍ പുതിയ മേഖലകള്‍ക്ക് ഇളവുകള്‍ നല്‍കുന്ന തരത്തിലല്ല നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത് റെയില്‍ ചരക്കു നീക്കം തുടരും. ക്വാറന്റൈനിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് മാത്രം ഇളവ്. മതപരമായ ചടങ്ങുകള്‍ക്ക് ഇളവില്ല. ആരാധനാലയങ്ങള്‍ അടഞ്ഞുതന്നെ കിടക്കും. ഐപിഎല്‍ ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവെയ്ക്കണമെന്നുതന്നെയാണ് നിര്‍ദ്ദേശം.

 • എല്ലാ പ്രധാന നിയന്ത്രണങ്ങളും തുടരുമെന്നു കേന്ദ്രം
 • ഐടി സ്ഥാപനങ്ങള്‍ 50% ജീവനക്കരോടെ തുറക്കാം
 • സെബി അംഗീകരിക്കുന്ന എല്ലാ കാപിറ്റർ, ഡെറ്റ് മാർക്കറ്റ് സർവീസുകൾക്കും തുറക്കാം,സ്വകാര്യ സെക്യൂരിറ്റി സർവീസുകൾക്കും പ്രവർത്തിക്കാം. ഇത് രണ്ടും പുതിയ നിര്‍ദ്ദേശമാണ്
 • കൊയ്ത്തുപകരണങ്ങൾ കൊണ്ടുപോകാൻ അനുവദിക്കും. അത് അതിർത്തി കടന്നും കൊണ്ടുപോകാം എന്ന് പുതിയ നിര്‍ദ്ദേശം
 • തുടർച്ചയായി പ്രവർത്തിക്കേണ്ട അത്യാവശ്യമുള്ള നിർമാണ യൂണിറ്റുകൾ സംസ്ഥാനസർക്കാരിന്‍റെ പ്രത്യേക അനുമതി തേടി മാത്രം തുറക്കണമെന്ന് പുതിയ നിര്‍ദ്ദേശം
 • കൽക്കരി, മൈനിംഗ് മേഖലയ്ക്ക് തുറന്ന് പ്രവർത്തിക്കാം (നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രം)
 • അക്വേറിയം, ഹാച്ചറികള്‍ തുറക്കാം, മല്‍സ്യകൃഷിക്ക് നിയന്ത്രണങ്ങളില്ല 
 • ഇലക്ട്രിക്,  പ്ലംബിങ്, മരപ്പണി അനുവദിക്കും 
 • തേയില, കാപ്പി, കശുവണ്ടി, റബ്ബർ പ്ലാന്‍റേഷനുകളിൽ 50 ശതമാനം ജോലിക്കാരുമായി പ്രവർത്തിക്കാം.
 • ഗോശാലകൾക്കും പ്രവർത്തിക്കാം
 • കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇളവുകള്‍ നല്‍കും
 • തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടികൾ തുടങ്ങാം. പക്ഷേ, ആളുകൾ തമ്മിലുള്ള സാമൂഹ്യാകലം പാലിക്കണം.

 

 • ബാങ്കുകൾക്ക് നേരിട്ടുള്ള പണവിതരണത്തിന് സാധാരണ സമയം പ്രവർത്തിക്കാം
 • അവശ്യ ഭക്ഷ്യ വസ്ത്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും
 • ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും
 • മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് പ്രവർത്തിക്കാം. വിൽപനയും മാർക്കറ്റിംഗും അനുവദിക്കും.
 • പവർ ജനറേഷൻ സംബന്ധമായ എല്ലാ സ്ഥാപനങ്ങൾക്കും തുറക്കാം.
 • ബാങ്കുകൾ, ഇൻഷൂറൻസ് ഓഫീസുകൾ, എടിഎമ്മുകൾ, ബാങ്കുകൾക്ക് വേണ്ടി സേവനം നൽകുന്ന ഐടി സ്ഥാപനങ്ങൾ, ബാങ്കിംഗ് കറസ്പോണ്ടന്‍റ് സ്ഥാപനങ്ങൾ, എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന ഏജൻസികൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
 • റേഷൻ ഷാപ്പുകൾ തുറക്കാം, ഭക്ഷണം, പലചരക്ക്, പഴം, പച്ചക്കറി, പാൽ, പാലുൽപ്പന്നങ്ങൾ, ഇറച്ചി, മീൻ വിൽപന, വൈക്കോൽ, വളം, കീടനാശിനി കടകൾ, വിത്ത് — എന്നിവ വിൽക്കുന്ന കടകളും വ്യാപാരസ്ഥാപനങ്ങളും തുറക്കാം
 • അവശ്യ സര്‍വീസുള്‍ക്കായുള്ള ഓഫീസുകളില്‍ ആളുകളുടെ എണ്ണം കുറയ്ക്കും
 • സംസ്ഥാനങ്ങള്‍ അമിത ഇളവുകള്‍ നല്‍കരുതെന്ന് നിര്‍ദ്ദേശം
 • സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു തന്നെ കിടക്കും
 • പൊതുഗതാഗതത്തിന് ഇളവില്ല
 • വ്യവസായ മേഖലയ്ക്ക് ഇളവില്ല
 • സ്പെഷല്‍ ട്രെയിനുകള്‍ക്ക് ആലോചനയില്ല
 • വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല
 • ബാര്‍,തിയേറ്റര്‍,പാര്‍ക്ക്,മാള്‍ പ്രവര്‍ത്തിക്കില്ല

 

Updat­ing.…..

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.