Web Desk

ന്യൂഡൽഹി

April 07, 2021, 9:54 am

കോവിഡ്: നാലാഴ്‌ച നിർണായകം ;ആശങ്കയിൽ 3 സംസ്ഥാനങ്ങൾ

Janayugom Online

രാജ്യത്ത് കോവിഡ് സാഹചര്യം അങ്ങേയറ്റം വഷളായെന്നും വരുന്ന നാലാഴ്ച നിർണായകമെന്നും കേന്ദ്രസർക്കാർ. കഴിഞ്ഞവർഷത്തേതിനേക്കാൾ അതിവേ​​ഗം രോ​ഗം പടരുകയാണെന്ന മുന്നറിയിപ്പുകൾ ജനം ഗൗരവത്തിലെടുത്തില്ലെന്നും നിതി ആയോഗ് അംഗം ഡോ. വി കെ പോൾ പ്രതികരിച്ചു. ‘ഈ സാഹചര്യത്തിലും മഹാമാരിയെ നിയന്ത്രിക്കാം. ജനങ്ങളുടെ പിന്തുണ വേണം’–- അദ്ദേഹം പറഞ്ഞു. കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ കോവിഡ് രൂക്ഷമാണെങ്കിലും ഏറ്റവും ആശങ്ക മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ്. 

അനൗദ്യോഗിക കണക്കു പ്രകാരം ലോകത്താകെ മരണം 30 ലക്ഷം പിന്നിട്ടു. ആദ്യത്തെ 20 ലക്ഷം മരണം ഒരു വർഷത്തിനിടെയായിരുന്നുവെങ്കിൽ തുടർന്നുള്ള 10 ലക്ഷം വെറും 3 മാസത്തിനിടെയാണു സംഭവിച്ചത്. പ്രതിദിന മരണസംഖ്യ കൂടുതലുള്ള രാജ്യങ്ങൾ ഇപ്പോൾ ബ്രസീലും ഇന്ത്യയുമാണ്. ഇന്ത്യയിൽ കഴിഞ്ഞ 5 ദിവസത്തിനിടെ 4.64 ലക്ഷം കേസുകളും 2620 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. 

കേരളത്തിലും കൂടുന്നു; ഇന്നലെ 3502 പേർ;
കേരളത്തിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. ഇന്നലെ 3502 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. എണ്ണം ഇനിയും ഉയരുമെന്നാണു വിലയിരുത്തൽ.

ഇന്നലെ 59,051 സാംപിളുകളാണു പരിശോധിച്ചത്. പോസിറ്റിവിറ്റി നിരക്ക് 5.93 %. ഇന്നലെ 14 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 4694.ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 487, കണ്ണൂർ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂർ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസർകോട് 128, വയനാട് 118.
eng­lish summary;second wave of covid 19 next four weeks would be crucial
you may also like this video;