സ്ത്രീകള്‍ കാലില്‍ മിഞ്ചി ഇടുന്നതിന്റെ ചില അറിയാ രഹസ്യങ്ങള്‍

Web Desk
Posted on October 01, 2019, 6:40 pm

 കാലില്‍ മിഞ്ചിയിടുന്നത് ഇന്നൊരു ഫാഷനായി മാറിയിരിക്കുകയാണ്. എന്നാല്‍ അതിനുമപ്പുറം അതൊരു വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതീകം കൂടിയാണ്. കാലില്‍ മിഞ്ചി അണിയുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് നല്ലതാണെന്ന് ആയുര്‍വ്വേദവും അനുശാസിക്കുന്നുണ്ട്. സാധാരണയായി തമിഴ്‌നാട്ടുകാര്‍ക്കിടയിലാണ് മിഞ്ചി കാണപ്പെടുന്നത്.

Related image

കേരളത്തിലെ ബ്രാഹ്മണ സമുദായങ്ങളില്‍ ഇതൊരു പ്രധാന ആഭരണം കൂടിയാണ്. പരമ്പരാഗതമിഞ്ചികള്‍ സ്വര്‍ണത്തിലും വെള്ളിയിലും മാത്രം തീര്‍ത്തവയായിരുന്നു. വെള്ളിയില്‍ തീര്‍ത്ത മിഞ്ചികള്‍ മുത്തും കല്ലും പിടിപ്പിച്ച് വളരെ വലുപ്പമുള്ളവയായിരുന്നു. വിവാഹിതരായ പെണ്‍കുട്ടികളാണ് സാധാരണയായി കാലില്‍ മിഞ്ചിയിടുന്നത്. എന്നാല്‍ ഇപ്പോള്‍ ന്യൂജെന്‍ കുട്ടികള്‍ ഇതിനെ ട്രെന്‍ഡിയായി ഉപയോഗിക്കുന്നുണ്ട്. കാലം മാറിയപ്പോള്‍ മിഞ്ചിയിലും മാറ്റങ്ങള്‍ വന്നു. സ്വര്‍ണ്ണം, വെള്ളി, ബ്ലാക്ക് മെറ്റല്‍, സിംഗിള്‍ റിംഗ്, ഡബിള്‍ റിംഗ്, ഒറ്റക്കല്ലുള്ളവ തുടങ്ങിയവയില്‍ നിര്‍മ്മിക്കപ്പെട്ട നിരവധി മിഞ്ചികള്‍ ഇന്ന് സുലഭമാണ്.

Image result for മിഞ്ചി

വലതു കാലിന്റെയും ഇടതു കാലിന്റെയും രണ്ടാമത്തെ വിരലിലാണ് പൊതുവെ മിഞ്ചി ധരിക്കുന്നത്. കാലിലെ മറ്റ് വിരലുകളെ അപേക്ഷിച്ച് രണ്ടാമത്തെ വിരലില്‍ നിന്നുള്ള ഒരു ഞരമ്പ് സ്ത്രീകളുടെ ഗര്‍ഭാശയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും ആ ഞരമ്പാണ് അതിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതെന്നുമാണ് പറയപ്പെടുന്നത്. ഇത് ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ ക്രമപ്പെടുത്തി ഗര്‍ഭാശയ സംബന്ധമായ ആരോഗ്യം കാത്ത് സൂക്ഷിക്കുന്നു. ഭൂമിയില്‍ നിന്നുള്ള പോസിറ്റീവ് എനര്‍ജിയെ വലിച്ചെടുത്ത് ശരീരത്തിനു നല്‍കുന്നതിന് വെള്ളി മിഞ്ചി ധരിക്കുന്നത് ഉത്തമമാണ്.

Image result for മിഞ്ചി

മിഞ്ചി അണിയുന്നതിലൂടെ സ്ത്രീകളിലെ അമിത പിരിമുറുക്കം കുറയുന്നുമെന്നാണ് ആസ്‌ട്രോളജിസ്റ്റുകളുടെ വാദം. സ്വര്‍ണ്ണം കൊണ്ടുള്ള മിഞ്ചി ഉദ്ദേശിച്ച ഫലം നല്‍കില്ല, ശരിയായ ഫലം ലഭ്യമാകണമെങ്കില്‍ വെള്ളി കൊണ്ട് നിര്‍മ്മിച്ച മിഞ്ചി തന്നെ ഉപയോഗിക്കണം. വെള്ളിയാണ് ഏറ്റവും നല്ല ഊര്‍ജ വാഹകരെന്നതു തന്നെയാണ് ഇതിനു പിന്നിലെ രഹസ്യം. ഇതു സ്ത്രീയുടെ മാസമുറ കൃത്യമാക്കുകയും ലൈംഗിക ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. പ്രത്യുല്‍പാദന പ്രക്രിയയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ മിഞ്ചികളുടെ പങ്ക് ചില്ലറയല്ല. ഇതുകൊണ്ടാണ് വിവാഹിതരായാല്‍ മാത്രമേ പെണ്‍കുട്ടികള്‍ മിഞ്ചി ധരിക്കാവൂ എന്ന് കാരണവര്‍ പറയാന്‍ കാരണം. സ്ത്രീകള്‍ കാലിലെ വിരലുകളില്‍ അണിയുന്ന മിഞ്ചി അവരുടെ പ്രസവസംബന്ധമായ ശാരീരിക ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.