ഇവ നിങ്ങള്‍ക്ക് അറിയാൻ വഴിയില്ല; വാട്സാപ്പിലെ ഈ 10 പൊടിക്കൈകളെ കുറിച്ച് അറിഞ്ഞിരിക്കാം

Web Desk
Posted on July 30, 2020, 3:29 pm

വാട്സാപ്പില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് നമുക്ക് ഇപ്പോള്‍ ആലോചിക്കാൻ പോലും സാധിക്കില്ല.സാധാരണ നമ്മൾ ചാറ്റ് ചെയ്യുവാനും സ്റ്റാറ്റസ് ഇടാനും ഒക്കെ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍, നമ്മളില്‍ പലര്‍ക്കും അറിയാത്ത പല പൊടിക്കൈകളും വാട്സാപ്പില്‍ ഒളിഞ്ഞിരിപ്പിട്ടുണ്ട്. ഇതിനെ പറ്റി അധികം ആര്‍ക്കും അറിയില്ല. വാട്സാപ്പില്‍ ഒളിഞ്ഞിരിക്കുന്ന ട്രിക്കുകളെ നമുക്കൊന്ന് പരിചയപ്പെടാം.

1. വാട്സാപ്പ് സ്റ്റോറേജ് എങ്ങനെ ക്ലിയര്‍ ചെയ്യാം

 

ബഡ്ജറ്റ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് സ്റ്റോറേജ് കുറയുന്നു എന്നത്. വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ കൂടിയാണെങ്കില്‍ ഇതിന്റെ നല്ലൊരു ഭാഗം അങ്ങനെയും നഷ്ടമാകും. എന്നാല്‍ നമ്മളില്‍ പലര്‍ക്കും സ്റ്റേറേജ് എങ്ങനെ ക്ലിയര്‍ ചെയ്യാമെന്നുള്ള ധാരണ ഉണ്ടാകണമെന്നില്ല. കൂടിപോയാല്‍ ഗ്യാലറഇയില്‍ പോയി ഫോട്ടോസും വീഡിയോസും ഡിലീറ്റ് ചെയ്യുമായിരിക്കും എന്നാലും സ്‌റ്റേറേജില്‍ വലിയ മാറ്റമൊന്നും വരാന്‍ സാധ്യതയില്ല. വാട്‌സാപ്പിലെ ആവശ്യമുള്ള ഡേറ്റകള്‍ മാത്രം നിലനിര്‍ത്തി ആവശ്യമില്ലാത്തവ എങ്ങനെ ഒഴിവാക്കാം എന്ന് നമുക്ക് നോക്കാം.

ഇതിനായി ആദ്യം Set­tings എടുക്കുക. അതില്‍ Data and stor­age usage എന്ന ഒരു ഓപ്ഷന്‍ കാണാന്‍ കഴിയും. Data and stor­age usage ഓപ്പണ്‍ ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ Stor­age usage എന്ന ഓപ്ഷന്‍ കാണാം. ഇത് ഓപ്പണ്‍ ചെയ്യുമ്പോള്‍ വാട്‌സാപ്പിലെ ഓരോ ഗ്രൂപ്പുകളും ചാറ്റുകളും എത്രമാത്രം സ്റ്റോറേജ് ഉപയോഗിക്കുന്നുവെന്ന് കൃത്യമായി കാണിച്ച് തരും. ഇതില്‍ നിന്ന് ആവശ്യമുള്ളവയെ നിലനിര്‍ത്തി ബാക്കിയുള്ളവയെ ഒഴിവാക്കി ഫോണ്‍ സ്‌റ്റോറേജ് ക്ലിയര്‍ ചെയ്യാവുന്നതാണ്.

 

2. ഫോണ്‍ നമ്പര്‍ ഇല്ലാതെ എങ്ങനെ മെസ്സേജ് ചെയ്യാം?

കുറച്ച് ദിവസം മുന്നേവരെ നമുക്ക് ഒരാള്‍ക്ക് മെസ്സേജ് ചെയ്യണമെങ്കില്‍ വാട്‌സാപ്പ് നമ്പര്‍ ആവശ്യമായിരുന്നു. നമ്പര്‍ വാങ്ങി ഫോണില്‍ ആഡ് ചെയ്ത്. വാട്‌സാപ്പിലും ആഡ് ചെയ്ത് മെസ്സേജൊക്കെ അയക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് ഒടുവില്‍ വാട്‌സാപ്പിനും മനസ്സിലായിക്കഴിഞ്ഞു. കുറച്ച് വൈകിയാണെങ്കിലും അവരും QR Code ലേക്ക് മാറിക്കഴിഞ്ഞു.

ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം. ആദ്യം വാട്‌സാപ്പ് Set­tings ഓപ്പണ്‍ ചെയ്യുക. അതില്‍ നമ്മുടെ പ്രൊഫൈലിന് വലത് വശത്തായി QR Code എന്നൊരു ചിഹ്നം കാണാം. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ My Code, Scan Code എന്ന് രണ്ട് ഓപ്ഷന്‍ വരും. ഇത് സ്‌കാന്‍ ചെയ്ത് നമ്പര്‍ ഇല്ലാതെ തന്നെ മറ്റൊരാളുടെ വാട്‌സാപ്പിലേക്ക് മെസ്സേജ് ചെയ്യാവുന്നതാണ്.

 

3.കോണ്‍ടാക്റ്റിലേയ്ക്ക് ആഡ് ചെയ്യാതെ വാട്സാപ്പില്‍ മെസേജ് അയക്കുന്നത് എങ്ങനെ ?

ആദ്യം നമ്മുടെ വാട്‌സാപ്പില്‍ ഉള്ള ആരുടെയെങ്കിലും ചാറ്റ് എടുക്കുക. ശേഷം അതില്‍ wa.me/91(country code )What­sapp Num­ber (ആര്‍ക്കാണോ മെസ്സേജ് അയക്കേണ്ടത് ആ നമ്പര്‍). ഇത്രയും കൊടുത്ത് ആ മെസ്സേജ് സെന്റ് ചെയ്ത് കഴിയുമ്പോള്‍ തന്നെ അതൊരു ലിങ്കായി മാറുകയും അതില്‍ ക്ലിക്ക് ചെയ്താല്‍ ആ വ്യക്തിയുടെ നമ്പര്‍ കോണ്‍ടാക്ടില്‍ ആഡ് ചെയ്യാതെ മെസ്സേജ് അയക്കുകയും ചെയ്യാം.

 

4. വാ‍ട്സാപ്പില്‍ വരുന്ന ഫോട്ടോസും വീഡിയോസും ഗാലറിയില്‍ കാണാതിരിക്കുന്നത് എങ്ങനെ ?

നമുക്ക് ഏതെങ്കിലുമൊരു വ്യക്തി അയക്കുന്ന ഫോട്ടോയോ വീഡിയോയോ ഗ്യാലറിയില്‍ കാണെണ്ടായെന്നുണ്ടെങ്കില്‍ അതിനുള്ള വഴിയും വാട്‌സാപ്പ് തരുന്നുണ്ട്. ആ വ്യക്തിയുടെ ചാറ്റ് ഓപ്പണ്‍ ആക്കുക. അതിനുശേഷം അതിന്റെ Pro­file ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Media Vis­i­bil­i­ty എന്നൊരു ഓപ്ഷന്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Show new­ly down­loaded media from this chat in your phone’s gallery എന്നൊരു ചോദ്യം വാട്‌സാപ്പ് ചോദിക്കും. ഇത് No കൊടുത്ത് കഴിഞ്ഞാല്‍ ഈ ചാറ്റില്‍ നിന്ന് വരുന്ന മീഡിയകള്‍ ഒന്നും തന്നെ നിങ്ങളുടെ ഫോണ്‍ ഗ്യാലറിയില്‍ കാണാന്‍ കഴിയില്ല.

 

5. അനാവശ്യ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് എങ്ങനെ ഒഴിവാകാം ?

നമ്മള്‍ ഒരുവിധപ്പെട്ടവരെല്ലാം നേിടുന്ന പ്രശനമാണ് അനാവശ്യ ഗ്രൂപ്പുകളില്‍ അഡ് ചെയ്യുക എന്നത്. ഇതില്‍ നിന്ന് ഒഴിവാക്കാന്‍ ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് ആകുക എന്നത് മാത്രമാണ്. എന്നാല്‍ ഇത്തരം ഗ്രൂപ്പുകളില്‍ നമ്മളെ ആഡ് ചെയ്യാന്‍ കഴിയാതിരുന്നാലോ? കൂടുതല്‍ ചിന്തിക്കേണ്ട, അതിനും വഴിയുണ്ട്. ആദ്യം Set­tings ഓപ്പണ്‍ ചെയ്യുക. Accounts ക്ലിക്ക് ചെയ്യുക. അതില്‍ Pri­va­cy ക്ലിക്ക് ചെയ്യുക. അതില്‍ Groups എന്നൊരു ഓപ്ഷന്‍ കാണാം. ഇത് ക്ലിക്ക് ചെയ്യുമ്പോള്‍ മൂന്ന് ഓപ്ഷെന്‍സാണ് വാട്‌സാപ്പ് നമുക്ക് തരുന്നത്. Every­one, My con­tacts, My con­tacts except. My con­tacts except കൊടുത്ത് കഴിഞ്ഞാല്‍ തിരഞ്ഞെടുക്കുന്ന ആള്‍ക്കാര്‍ക്ക് മാത്രമേ നമ്മളെ ഗ്രൂപ്പില്‍ ആഡ് ചെയ്യാന്‍ കഴിയു.

 

6.ചാറ്റ് എങ്ങനെ സേവ് ചെയ്ത് വെക്കാം ?

വാട്‌സാപ്പ് ചാറ്റുകള്‍ ക്ലിയര്‍ ആക്കുമ്പോള്‍ ആവശ്യമായത് പലതും നഷ്ടമാകുന്നത് പതിവാണ്. എന്നാല്‍ ഇനിമുതല്‍ ഇതും സൂക്ഷിച്ച് വെയ്ക്കാം. ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കും സ്‌ക്രീന്‍ ഷോട്ട് എടുത്താല്‍ പോരെയെന്ന്. എന്നാല്‍ മാസങ്ങളോളമുള്ള ചാറ്റ് ഇത്തരത്തില്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കുക പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ് വാട്‌സാപ്പിലെ Export chat എന്ന ഓപ്ഷന്‍ നമ്മള്‍ ഉപയോഗപ്പെടുത്തേണ്ടത്.

ചാറ്റ് ഓപ്പണ്‍ ചെയ്ത് More ല്‍ ക്ലിക്ക് ചെയ്ത് അതില്‍ Export Chat കൊടുക്കുക. ഇതില്‍ നിന്ന് ചാറ്റ് നമുക്ക് ജി മെയിലിലോ, ട്രൈവിലോ തുടങ്ങിയ സ്ഥലങ്ങളില്‍ സേവ് ചെയ്യുകയും പിന്നീട് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതുമാണ്. ഇതില്‍ തന്നെ Include Media, With­out Media എന്നീ രണ്ട് ഓപ്ഷനുകളും വാട്‌സാപ്പ് നല്‍കുന്നുണ്ട്.

 

7. പ്രാധാന്യമുള്ള മെസേജുകള്‍ എങ്ങനെ സൂക്ഷിച്ചുവെയ്ക്കാം ?

ഇത് ഒരു പക്ഷേ നമ്മളില്‍ പലര്‍ക്കും അറിയാന്‍ സാധ്യതയുള്ള ഒരു കാര്യമാണ്. പ്രാധാന്യമുള്ള ചാറ്റുകള്‍ താഴേക്ക് പോകാതിരിക്കാനുള്ള മാര്‍ഗം. അതായത് മെസ്സേജ് പിന്‍ ചെയ്യുക എന്നത്. ഇതിനായി ചാറ്റില്‍ Long Press ചെയ്ത് മുകളില്‍ Pin Toll ക്ലിക്ക് ചെയ്താല്‍ മതിയാകും.

 

8.അണ്‍ ഇൻസ്റ്റാളായി പോയ ചാറ്റിനെ എങ്ങനെ തിരിച്ചെടുക്കാം ?

ഇതില്‍ നമ്മള്‍ നോക്കുന്നത് വാട്‌സാപ്പ് ചാറ്റ് എങ്ങനെ ബാക്കപ്പ് ചെയ്യാം എന്നതിനെക്കുറിച്ചാണ്. ഇതിനായി Set­tings ഓപ്പണ്‍ ചെയ്യുക. അതില്‍ Chat ഓപ്പണ്‍ ചെയ്യുക. ശേഷം താഴേക്ക് വരുമ്പോള്‍ Chat Back Up ഉണ്ടായിരിക്കും. അത് ഓപ്പണ്‍ ചെയ്ത് Google Account ആഡ് ചെയ്ത് കൊടുക്കുക. ശേഷം Back up to google drvie എന്നുള്ളതില്‍ ആവശ്യമായ ഓപ്ഷന്‍ സെലക്ട് ചെയ്ത് കൊടുക്കുക. ഇതിനനുസരിച്ച് Chat Back Up ആകുന്നതാണ്.

9.വാട്സാപ്പ് ചാറ്റിലെ ശബ്ദം എങ്ങനെ ഇല്ലാതാക്കാം ?

ഇനി നമ്മള്‍ പരിശോധിക്കുന്നത് ചാറ്റിങ്ങിനിടയിലെ സൗണ്ട് എങ്ങനെ ഓഫാക്കാമെന്നാണ്. ഇതിനായി Set­tings ല്‍ Noti­fi­ca­tion എന്ന ഓപഷനില്‍ പോകുക. ശേഷം Con­ver­sa­tion Tones എന്നുള്ള ഓപ്ഷന് ഓഫ് ചെയ്താല്‍ മതിയാകും.

10. വാട്സാപ്പ് ചാറ്റ് എങ്ങനെ മലയാളത്തില്‍ കിട്ടും

വാട്‌സാപ്പ് ചാറ്റ് മലയാളത്തില്‍ കിട്ടാനായി Set­tings ല്‍ Chat ഓപ്പണ്‍ ആക്കുക. ഇതില്‍ App Lan­guage എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ നിന്ന് നമുക്ക് ആവശ്യമായ മലയാളം സെലക്ട് ചെയ്ത് കൊടുത്താല്‍ മതിയാകും.

 

ഈ 10 കാര്യങ്ങളെ കുറിച്ച് വിശദമായി പറയുകയാണ് വീഡിയോയില്‍.

ENGLISH SUMMARY: secrts behind what­sapp

YOU MAY ALSO LIKE THIS VIDEO