Web Desk

ചെന്നൈ

March 23, 2020, 4:29 pm

തമിഴ്‌നാട്ടില്‍ നാളെ മുതൽ നിരോധനാജ്ഞ: ജില്ലാ അതിർത്തികൾ അടക്കും

Janayugom Online

തമിഴ്നാട്ടില്‍ നാളെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ വൈകിട്ട് ആറ് മുതല്‍ മാർച്ച് 31 അര്‍ധരാത്രി വരെയാണ് സംസ്ഥാന സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലകൾ തമ്മിലുള്ള അതിര്‍ത്തികള്‍ അടച്ചിടും. അതേസമയം അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ തുറക്കും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് കടത്തിനും തടസമുണ്ടാകില്ല. മാർച്ച് 31 ശേഷം സാഹചര്യം വിലയിരുത്തി നിരോധനാജ്ഞ നീട്ടണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സർക്കാർ അറിയിച്ചു.

നിലവില്‍ ഒമ്പത് പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു. ചെന്നൈ, ഈറോഡ്, കാഞ്ചീപുരം, തിരുനെല്‍വേലി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റ് ജില്ലകളിലേക്ക് വൈറസ് വ്യാപിക്കാതിരിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

YOU MAY ALSO LIKE THIS VIDEO