March 23, 2023 Thursday

Related news

January 8, 2023
January 8, 2023
November 1, 2022
October 31, 2022
September 12, 2022
September 9, 2022
May 6, 2022
May 5, 2022
April 9, 2022
April 9, 2022

ഷഹീൻബാഗിൽ വീണ്ടും കലാപത്തിന് ആഹ്വാനം ചെയ്ത് ഹിന്ദുസേന; നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്

Janayugom Webdesk
ന്യൂഡല്‍ഹി
March 1, 2020 11:05 am

ഷഹീൻബാഗിലെ സമരക്കാരെ ഒഴിപ്പിക്കുമെന്ന ഹിന്ദുസേനയുടെ ഭീഷണിയെ തുടർന്ന് പ്രതിഷേധ മാർച്ച് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധക്കാരെ ഇന്നത്തോടു കൂടി ഒഴിപ്പിക്കാനാണ് ഹിന്ദുസേന ആഹ്വനം ചെയ്തിരുന്നത്. വന്‍ പൊലീസ്​ സന്നാഹത്തെയാണ് ഷഹീൻബാഗ് അടക്കമുള്ള പ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുന്നത്.

കലാപമുണ്ടായ ഡല്‍ഹിയിലെ വടക്കു-കിഴക്കന്‍ പ്രദേശങ്ങള്‍ സാധാരണനിലയിലേക്ക്​ മടങ്ങുകയാണ്​. കലാപത്തിൽ നാൽപ്പതോളം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കർശനമാക്കിയിരിക്കുന്നത്. അതേസമയം, ഷഹീൻബാഗിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ ഇന്ന് രാവിലെ തങ്ങളുടെ പ്രവർത്തകരോട് എത്താനാണ് ഹിന്ദു സേനാ ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്ത ആഹ്വാനം ചെയ്തത്.

ഷഹീൻബാഗിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ ഡൽഹി പൊലീസിനും കോടതികൾക്കും കഴിയില്ല. നമുക്ക് പ്രതിഷേധക്കാരെ ഒഴിപ്പിക്കാം. രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഷഹീൻ ബാഗിൽ നടക്കുന്നത്. ഇന്ന് രാവിലെ പത്തിന് സ്കൂളിന് മുന്നിൽ എത്താനാണ് പ്രവർത്തകരോട് ആവശ്യപ്പെട്ടത്.

ഇന്ന് പരാമാവധി പ്രവർത്തകരെ ഷഹീൻബാഗിൽ എത്തിക്കാനായി ഓഖ്ല, ഭദ്രപൂർ, ഗുഗ്ലാഖാബാദ് എന്നിവിടങ്ങളിൽ വിഷ്ണു ഗുപ്തയുടെ നേതൃത്വത്തിൽ യോഗങ്ങളും സംഘടിപ്പിച്ചു. ഇന്ന് രാവിലെ പത്തിന് മുമ്പ് ഷഹീൻ ബാഗിലേയ്ക്ക് ആരും പോകരുതെന്നും ഹിന്ദു സേനയുടെ കത്തിൽ പറയുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.