19 April 2024, Friday

അസംസ്കൃതവസ്തുക്കളെ ഉപയോഗപ്പെടുത്തിയാല്‍ കയര്‍മേഖല കുറച്ചുകൂടി മുന്നേറും: കയർബോർഡ്‌ചെയർമാൻ ഡി കുപ്പുരാമു

Janayugom Webdesk
കൊച്ചി
August 13, 2022 4:49 pm

അസംസ്ക്രത വസ്തുക്കൾ മുഴുവനായും ഉപയോഗിച്ചാൽ കയർ മേഖലയിൽ മികച്ച മുന്നേറ്റം നടത്താൻ കേരളത്തിന് കഴിയുമെന്ന് കയർബോർഡ് ‌ചെയർമാൻ ഡി കുപ്പുരാമു പറഞ്ഞു. തമിഴ്നാട് അടക്കം ഈ മേഖലയിൽ നടത്തിയ മുന്നേറ്റത്തിന് ആനുപാതീകമായി മുന്നേറാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. ലഭ്യമായ അസംസ്‌കൃത വസ്തുക്കളുടെ 33 ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

തമിഴ്നാട് ‚കർണാടക ‚ആന്ധ്രാപ്രദേശ്, തെലുങ്കാന ‚ഒഡീഷാ ‚ഗോവ ‚മഹാരാഷ്ട്ര ‚ഗുജറാത്ത്‌ ‚ലക്ഷദ്വീപ് ‚ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിങ്ങനെ കയർ മേഖല ഇന്ത്യയുടെ തീരമേഖലയിൽ വളർച്ചയുടെ പാതയിലാണ് . 2022 ൽ 4340 കോടി രൂപയുടെ കയറും ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്തു .കോവിഡു മൂലമുള്ള മാന്ദ്യം കണക്കിലെടുക്കുമ്പോളും മൂല്യത്തിന്റെ അടിസ്ഥാനത്തിൽ കയറ്റുമതിയിൽ 14 .8 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി .2021 ‚22 കാലഘട്ടത്തിൽ 5000 ത്തിലധികം ആളുകൾക്ക് കയറുല്പന്ന നിർമ്മാണത്തിൽ പരിശീലനം നൽകി .കയർ ബോർഡ് 13 പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചു. ഫ്രൂട്ട്‌ബൗൾ ‚ജിയോടെക്‌സ്റ്റൈൽ ഷാഡോ ലാംപ്, കയർ ബട്ടണുകൾ ‚സർട്ടിഫിക്കറ്റ് ഹോൾഡർ ‚ഓട്ടോമോട്ടീവ് മിറർ കവറുകൾ ‚ഫ്ലാറ്റ് ട്രയങ്കുലാർ ട്രേ എന്നിവയാണ് പുതിയ ഉൽപ്പന്നങ്ങൾ .പത്തു പുതിയ യന്ത്രങ്ങളും ഒൻപതു സാങ്കേതിക വിദ്യകളും ഈ കാലയളവിൽ വികസിപ്പിച്ചടുക്കാൻ കഴിഞ്ഞതായി ചെയർമാൻ പറഞ്ഞു. റോഡ് നിർമ്മാണത്തിന് പുറമെ റെയിൽവേ മണ്ണ് സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം ഉപയോഗിക്കും.

കേരളത്തിൽ 71 കിലോമീറ്ററിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ച് റോഡ് നിർമ്മിക്കും. ഏഴു സംസ്ഥാനത്തായി കയർ ഭൂവസ്ത്രം ഉപയോഗിച്ച് 1674 കിലോമീറ്റർ റോഡ്‌ നിർമിക്കും. ഇതിനായി 70 കോടി മുതൽമുടക്കിൽ ഒരു കോടി ചതുര ശ്രയടി മീറ്റർ ഭൂവസ്ത്രം വേണ്ടി വരും. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലാകെ 210 കയർ യൂണിറ്റുകൾ ആരംഭിച്ചു .ചെറിയ സഹകരണ സംഘങ്ങളെയും മറ്റുള്ളവയെയും സഹായിക്കുന്നതിനായി 29 പുതിയ ഔട്ലെറ്റുകൾ തുറന്നു. മുൻവർഷത്തെ അപേക്ഷിച്ചു 98 ശതമാനം വളർച്ചാനിരക്കാണ് രേഖപെടുത്തിയിട്ടുള്ളതെന്ന് ചെയർമാൻ ഡി കുപ്പുരാമു പറഞ്ഞു. ആസാദി കാ അമൃത് ഉത്സവത്തിന്റെ ഭാഗമായി വിവിധ സംഘടനകൾ വഴി 1000 ദേശീയ പതാകകൾ വിതരണം ചെയ്തു. 74 പ്രദർശനവും സംഘടിപ്പിച്ചു. ഈ കാലയളവിനുള്ളിൽ അയ്യായിരത്തിലധികം ഉദ്യോഗാർത്ഥികൾക്ക്‌ പരിശീലനം നൽകി, വിപണി സഹായം എന്ന നിലയിൽ 959 .62 ലക്ഷം രൂപ അനുവദിച്ചു. കേരളത്തിന് 672 ലക്ഷം രൂപയാണ് അനുവദിച്ചത്. നിർധനരായ സ്‌കൂൾ കുട്ടികൾക്ക് കിറ്റുകൾ വിതരണം ചെയ്തു. നിർധനരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ഉപജീവനം കണ്ടെത്തുന്നതിന് പരിശീലന പരിപാടികൾ സംഘടിപ്പിക്കാനും കയർ ബോർഡ് തയ്യാറെടുക്കുന്നതായി ചെയർമാൻ പറഞ്ഞു. സെക്രട്ടറി എം കുമാരരാജയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

Eng­lish Sum­ma­ry: sec­tor will grow fur­ther if raw mate­ri­als are uti­lized: Rope Board Chair­man D Kupuramu

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.