പ്രളയ സമയത്ത് കേരളത്തിന്റെ മതേതര സ്വഭാവം പ്രകടമായി: മുഖ്യമന്ത്രി

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്, ജി സുധാകരന് എന്നിവര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: പ്രളയ സമയത്ത് കേരളത്തിന്റെ മതേതരസ്വഭാവം പ്രകടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രളയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതിന് കെ യു ഡബ്ല്യു ജെ ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ട്രസ്റ്റും ചേര്‍ന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാ ആരാധനാലയങ്ങളും എല്ലാവരുടെയും രക്ഷാകേന്ദ്രമാണെന്ന തരത്തിലെ ചിന്ത ഉയര്‍ന്നു വന്നത് ഈ പൊതുബോധത്തിന്റെ ഭാഗമായാണ്. ഇത്തരം സ്വഭാവം രാജ്യത്തിന്റെ മറ്റു പല ഭാഗത്തും കാണാനാവില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സന്ദര്‍ഭത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സംയമനത്തോടെയാണ് മാധ്യമങ്ങള്‍ പ്രളയം റിപ്പോര്‍ട്ട് ചെയ്തത്. ആ ഘട്ടത്തില്‍ നാം കാട്ടിയ ഐക്യം രാജ്യവും ലോകവും അംഗീകരിക്കുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അനുമോദന പത്രം മുഖ്യമന്ത്രി വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് കൈമാറി.
ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്, ജി സുധാകരന്, കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി ആര് കിരണ്‍ബാബു എന്നിവര്‍ സംസാരിച്ചു.
ജനയുഗത്തിന്റെ വിവിധ ബ്യൂറോകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി കൊച്ചി ബ്യൂറോ ചീഫ് ആര് ഗോപകുമാര്‍, ഫോട്ടോഗ്രാഫര്‍ വി എന്‍ കൃഷ്ണപ്രകാശ്, ഷാജി ഇടപ്പള്ളി എന്നിവര്‍ അനുമോദനപത്രം ഏറ്റുവാങ്ങി.