Web Desk

January 25, 2021, 12:47 pm

തിളങ്ങിനിന്ന മതേതര ഇന്ത്യ ഇന്നില്ല ;ബൈഡനോട് പാകിസ്ഥാന്‍

Janayugom Online

കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ലോകത്ത് അനേകം മാറ്റങ്ങൾ സംഭവിച്ചുവെന്നും ഈ യാഥാർത്ഥ്യങ്ങൾ കൂടി മനസിലാക്കി വേണം പുതിയ നയങ്ങളും ബന്ധങ്ങളും രൂപപ്പെടുത്തേണ്ടതെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി. കഴിഞ്ഞ നാലുവർഷത്തിൽ ലോകം ഒരുപാട് മാറി. പാകിസ്താനും ഒരുപാട് മാറി. അതുകൊണ്ട് തന്നെ പുതിയ പാകിസ്താനുമായി അമേരിക്ക ബന്ധം പുലർത്തണം. ഇന്ത്യയും ഒരുപാട് മാറി. തിളങ്ങി നിന്നിരുന്ന മതേതര ഇന്ത്യയുണ്ടോ ഇന്ന് ഇല്ല,അതുകൊണ്ട് തന്നെ പുതിയ ബന്ധങ്ങളും കൂട്ടുകെട്ടുകളും ഈ യാഥാർത്ഥ്യങ്ങൾ കൂടി മനസിലാക്കിയാവണം, ഖുറേഷി പറഞ്ഞു.

പുതിയ അമേരിക്കൻ ഭരണകൂടത്തോട് ഒരു ചെറിയ കാര്യം പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു ഖുറേഷിയുടെ പ്രതികരണം.അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജനുവരി 20നാണ് ബൈഡൻ അധികാരമേറ്റത്.536 ഇലക്ട്രറൽ വോട്ടുകളിൽ 306 ഉം നേടിയാണ് ബെെ‍ഡൻ വിജയമുറപ്പിച്ചത്.ട്രംപിന്റെ നാല് വർഷത്തെ അമേരിക്ക ഫസ്റ്റ് പോളിസിയിൽ നിന്നും ലോകത്തിലെ എല്ലാ സഖ്യകക്ഷികളുമായുള്ള ബന്ധം അമേരിക്ക പുനഃസ്ഥാപിക്കുമെന്ന സൂചനയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയുള്ള പ്രസം​ഗത്തിൽ വ്യക്തമാക്കിയത്.
eng­lish sum­ma­ry : Sec­u­lar India no longer shines; Pak­istan to Biden
you may also like this video