Web Desk

വാഷിങ്ടൺ

February 22, 2020, 5:42 pm

മോഡി-ട്രംപ് കൂടിക്കാഴ്ചയിൽ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ചർച്ചചെയ്യുമെന്ന് വൈറ്റ്ഹൗസ്

Janayugom Online

പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിൽ മതസ്വാതന്ത്ര്യം ചർച്ചാവിഷയമാകുമെന്ന് വൈറ്റ്ഹൗസ്. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെയും സ്ഥാപനങ്ങളെയും ബഹുമാനിക്കുന്നതായും വെള്ളിയാഴ്ച വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ജനാധിപത്യം, മതസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങൾ മോഡിയുമായുള്ള ചർച്ചയിൽ ട്രംപ് ഉയർത്തും. മതസ്വാതന്ത്ര്യം അമേരിക്കൻ ഭരണകൂടത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഈ വിഷയം ചർച്ചയിൽ ഉയർത്തിക്കാട്ടുമെന്നും വൈറ്റഹൗസ് പ്രതിനിധി പറഞ്ഞു.

രാജ്യത്തിന്റെ സാർവത്രിക മൂല്യങ്ങൾ ഉയർത്തിപിടിക്കാൻ അമേരിക്ക ​ എപ്പോഴും ബാധ്യസ്ഥരാണ്​. ഇന്ത്യയേയും ഈ നയങ്ങൾ പിന്തുടരാൻ പ്രേരിപ്പിക്കും. പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ പൗരത്വ രജിസ്റ്ററിലും അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് വൈറ്റ്ഹൗസ് പ്രതിനിധി മറുപടി നൽകി.

ENGLISH SUMMARY: Sec­u­lar­ism will dis­cuss in the Modi Trump meet­ing says White House

YOU MAY ALSO LIKE THIS VIDEO