12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

August 17, 2024
August 8, 2024
July 22, 2024
July 16, 2024
July 15, 2024
July 3, 2024
July 2, 2024
July 1, 2024
June 27, 2024
February 9, 2024

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച: ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 14, 2023 11:05 am

പാര്‍ലമെന്റില്‍ കഴിഞ്ഞദിവസുമാണ്ടായ സുരക്ഷാ വീഴ്ചയില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. പാർലമെന്റ് മന്ദിരത്തിൽ ഉണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം.
പ്രതിപക്ഷബഹളത്തെ തുടർന്ന് ലോക്സഭ രണ്ടുമണിവരെയും രാജ്യസഭ 12 മണിവരെയും നിർത്തിവെച്ചു. സംഭവത്തിൽ ആഭ്യന്തരമന്ത്രി സഭയിൽ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാൽ ആവശ്യം തള്ളിയ സ്പീക്കർ സുരക്ഷയുടെ ഉത്തരവാദിത്തം ലോക്സഭാ സെക്രട്ടേറിയറ്റിനെന്ന് പറഞ്ഞു. തുടര്‍ന്ന് സുരക്ഷാവീഴ്ചയിൽ ഏഴ് ജീവനക്കാരെ ലോക്‌സഭാ സെക്രട്ടേറിയറ്റ് സസ്പെൻഡ് ചെയ്തു. ലോക്‌സഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.ഇവരെ വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റിലായവരെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. 

Eng­lish Sum­ma­ry: Secu­ri­ty breach in Par­lia­ment: Sus­pen­sion of sev­en secu­ri­ty personnel

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.